നോ ലുക്ക് ഷോട്ടുമായി ഫോമിലേക്ക് എൻട്രി നടത്തി കോഹ്ലി :അപൂർവ്വ റെക്കോർഡും സ്വന്തം

virat kohli no look

ക്രിക്കറ്റ് ആരാധകർ എല്ലാം കഴിഞ്ഞ ഏറെ ദിവസങ്ങളിലും ചർച്ചയാക്കി മാറ്റിയത് ഇന്ത്യൻ നായകനും സ്റ്റാർ ബാംഗ്ലൂർ താരവുമായി വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോമിനെ കുറിച്ചാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറെ സെഞ്ച്വറികൾ സ്വന്തമാക്കിയ ചരിത്രമുള്ള കോഹ്ലിക്ക്‌ പക്ഷേ കഴിഞ്ഞ അനേകം മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല.എന്നാൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരെ തന്റെ ക്ലാസ്സ്‌ ബാറ്റിങ് പുറത്തെടുത്ത കോഹ്ലി ഏറെ അനായാസം ഷാർജയിലെ മണ്ണിൽ സ്കോർ ഉയർത്തി. താക്കൂർ, ജഡേജ, ഹേസൽവുഡ് എന്നിവരെ ബൗണ്ടറികൾ പായിച്ച കോഹ്ലി മത്സരത്തിൽ നേരിട്ട ആദ്യ പന്ത് തന്നെ ഫോർ നേടിയാണ് തുടക്കം കുറിച്ചത്. ദീപക് ചഹാറിന് എതിരെ ഫോർ അടിച്ച് തുടങ്ങിയ കോഹ്ലി പിന്നീട് നേടിയ സിക്സസാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നത്.

എല്ലാ ബൗളർമാർക്കും നേരെ അധിപത്യം അതിവേഗം കരസ്ഥമാക്കിയ കോഹ്ലി 41 പന്തുകളിൽ നിന്നും 53 റൺസ് നേടി.6 ഫോറുകളും ഒപ്പം 1സിക്സും പായിച്ചു. കൂടാതെ വിക്കറ്റിനിടയിൽ പതിവ് പോലെ അതിവേഗം ഓടി റൺസ് നേടിയ കോഹ്ലി മത്സരത്തിലെ അഞ്ചാം ഓവറിൽ ഫാസ്റ്റ് ബൗളർ താക്കൂറിന് എതിരെ നേടിയ ഒരു സിക്സ് ഹേറ്റേഴ്‌സിനുള്ള മാസ്സ് മറുപടി ആയി മാറി. താക്കൂർ എറിഞ്ഞ ഷോട്ട് ബോളിൽ ക്രീസിൽ നിന്നും ചാടി ഇറങ്ങിയ കോഹ്ലി മിഡ് വിക്കറ്റിലേക്ക് അതിവേഗം സിക്സ് പായിച്ചു. താരത്തിന്റ മാന്ത്രിക ഷോട്ട് ബൗളറെ പോലും ഞെട്ടിച്ചു.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

അതേസമയം വിരാട് കോഹ്ലിയുടെ ഈ നോ ലുക്ക് സിക്സ് ഷോട്ടിനെ ക്രിക്കറ്റ് ലോകം വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ. ഹേറ്റേഴ്‌സിനുള്ള മറുപടിയാണ് ഈ ഷോട്ട് എന്നും ആരാധകർ അടക്കം അഭിപ്രായപെടുന്നത്. മുൻ താരങ്ങൾ അടക്കം ഇങ്ങനെ ഒരു ഷോട്ട് കളിക്കാൻ ഇന്ന് കോഹ്ലിക്ക് മാത്രമേ കഴിയൂ എന്നും അഭിപ്രായപെടുന്നു. കോഹ്ലിയുടെ വിക്കറ്റ് ചെന്നൈ താരം ബ്രാവോയാണ് വീഴ്ത്തിയത്. കൂടാതെ മത്സരത്തിൽ മറ്റൊരു നേട്ടം കൂടി കോഹ്ലി നേടി. ടി :20 ഫോർമാറ്റിൽ ചെന്നൈക്ക് എതിരെ ഏറ്റവും അധികം റൺസ് അടിച്ചെടുത്ത ബാറ്റ്‌സ്മാനായി കോഹ്ലി മാറി

Scroll to Top