ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. 209 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ ഇന്ത്യ മറികടന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മുന്നില്‍ നിന്നും നയിച്ചപ്പോള്‍ 2 വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. സീനിയര്‍ താരങ്ങള്‍ വിശ്രമിക്കുമ്പോള്‍ യുവതാരങ്ങളാണ് കളത്തില്‍ ഇറങ്ങിയത്.
കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ റുതുരാജ് ഗെയ്ക്വാദിനെ (0) നഷ്ടമായി. യശ്വസി ജെയ്സ്വാള്‍ (8 പന്തില്‍ 21) മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പുറത്തായി. മൂന്നാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് 112 റണ്‍സ് കൂട്ടിചേര്‍ത്തു.
പതിയെ തുടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് അതിവേഗം സ്കോറിങ്ങ് ഉയര്‍ത്തി. 39 പന്തില്‍ 2 ഫോറും 5 സിക്സുമായി 58 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്കോര്‍ ചെയ്തത്. പിന്നീടെത്തിയ തിലക് വര്‍മ്മ (12) നിരാശപ്പെടുത്തി. എന്നാല്‍ റിങ്കു സിങ്ങിനൊപ്പം സൂര്യകുമാര്‍ യാദവ് വിജയത്തിലേക്ക് എത്തിച്ചു.
42 പന്തില്‍ 9 ഫോറും 4 സിക്സുമായി 80 റണ്‍സ് നേടി സൂര്യകുമാര്‍ യാദവ് വിജയത്തിനടുത്ത് എത്തിച്ച് മടങ്ങി. റിങ്കു സിങ്ങ് (13 പന്തില്‍ 22*) മികച്ച പ്രകടനം നടത്തി ഫിനിഷ് ചെയ്തു
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. ജോഷ് ഇംഗ്ലീസിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയും സ്റ്റീവന്‍ സ്മിത്തിന്‍റെ അര്‍ധസെഞ്ചുറിയുമാണ് ഓസ്ട്രേലിയയെ മികച്ച സ്കോറില്‍ എത്തിച്ചത്. 47 ബോളില്‍ സെഞ്ചുറി നേടിയ ജോഷ് ഇംഗ്ലീസ് ഓസ്ട്രേലിയക്കായി ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടിയ താരമായി.
Batter | Dismissal | Runs | Balls | Strike Rate | Fours | Sixes |
---|---|---|---|---|---|---|
Steven Smith | run out (Prasidh Krishna) | 52 | 41 | 126.83 | 8 | 0 |
Matthew Short | b Ravi Bishnoi | 13 | 11 | 118.18 | 3 | 0 |
Josh Inglis | c Yashasvi Jaiswal b Prasidh Krishna | 110 | 50 | 220.00 | 11 | 8 |
Marcus Stoinis | Not out | 7 | 6 | 116.67 | 0 | 0 |
Tim David | Not out | 19 | 13 | 146.15 | 2 | 1 |
മത്സരത്തില്‍ 50 പന്തില്‍ 11 ഫോറും 8 സിക്സുമായി 110 റണ്‍സാണ് ജോഷ് ഇംഗ്ലീസ് സ്കോര്‍ ചെയ്തത്. മികച്ച പിന്തുണ നല്‍കിയ സ്റ്റീവന്‍ സ്മിത്ത് 41 പന്തില്‍ 52 റണ്‍സുമായി പുറത്തായി. 200 ലധികം പിറന്ന ഇന്നിംഗ്സില്‍ അക്സര്‍ പട്ടേലും മുകേഷ് കുമാറും ശ്രദ്ദേയ പ്രകടനം നടത്തി.
Bowler | Overs | Runs | Wickets | Dots | Economy |
---|---|---|---|---|---|
Arshdeep Singh | 4 | 41 | 0 | 10 | 10.25 |
Prasidh Krishna | 4 | 50 | 1 | 7 | 12.5 |
Axar Patel | 4 | 32 | 0 | 10 | 8 |
Ravi Bishnoi | 4 | 54 | 1 | 7 | 13.5 |
Mukesh Kumar | 4 | 29 | 0 | 11 | 7.25 |