കോഹ്ലി :ശാസ്ത്രി സംഭാഷണം ചോർന്നതായി സൂചന :ബൗളിംഗ് തന്ത്രം പുറത്ത്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ മത്സരത്തിനായി ഇന്ത്യൻ ടീം കിവീസിനെ നേരിടുവാൻ ഇറങ്ങുമ്പോൾ എങ്ങനെയാകും ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവൻ എന്നും ഒപ്പം ആരൊക്കെയാകും ബൗളിംഗ് ലൈനപ്പിൽ ഇടം കണ്ടെത്തുക എന്നൊരു ആകാംക്ഷയിലാണ് ക്രിക്കറ്റ്‌ ലോകം.ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനലിൻ മൂന്ന് പേസ് ബൗളർമാരെയും ഒപ്പം രണ്ട് സ്പിന്നേഴ്സിനെയും പ്ലെയിങ് ഇലവനിൽ കളിപ്പിക്കാനാകും ഇന്ത്യൻ ടീം പദ്ധതികൾ എന്നൊരു സൂചന നൽകി ഇപ്പോൾ പുറത്തുവന്ന നായകൻ കോഹ്ലി, കോച്ച് രവി ശാസ്ത്രി രഹസ്യ സംഭാഷണം.

ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇനി ഷമി, സിറാജ് തുടങ്ങിയ ബൗളർമാർ ഫൈനലിൽ ടീം ഇന്ത്യക്കായി പന്തെറിയുമെന്നാണ് സൂചന. ശബ്ദം സംഭാഷണം പ്രകാരം ഷമി, സിറാജ് എന്നിവരെ സ്റ്റാർ പേസ് ബൗളർ ജസ്‌പ്രീത് ബുറക്കൊപ്പം കളിപ്പിക്കാനും കിവീസ് നിരയിലെ ഇടംകയ്യൻ താരങ്ങൾ എതിരെ പരീക്ഷിക്കുവാനും ടീം ഇന്ത്യ തന്ത്രങ്ങൾ തയ്യാറാക്കുന്നുവെന്നാണ് സൂചന.ഇന്നലെ ലണ്ടനിലേക്ക് പറക്കും മുൻപായി കോച്ച് ശാസ്ത്രിയും ഒപ്പം ക്യാപ്റ്റൻ കോഹ്ലിയും അടിയന്തരമായ ഒരു വാർത്താസമ്മേളനം വിളിച്ചിരുന്നു.

വാർത്ഥസമ്മേളനത്തിന് മുൻപായി നടന്ന സംഭാഷണമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.അവരുടെ ടീമിൽ വളരെ അധികം ഇടംകയ്യൻമാരുണ്ടല്ലോ അത് കൊണ്ട് നമുക്ക് അവനെ തുടക്കത്തിൽ എറിയിക്കാം.ഷമി,സിറാജ് എന്നിവരെയും ആദ്യം എറിയിപ്പിക്കാം എന്നാണ് കോഹ്ലി പറയുന്നത്.ഈ രഹസ്യ സംഭാഷണം എപ്രകാരം പുറത്തായിയെന്നതിലും ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തെറെ ചർച്ച പുരോഗമിക്കുന്നുണ്ട്.ഉമേഷ്‌ യാദവ്, ഇഷന്ത് ശർമ എന്നിവരാണ് ടീമിലെ മറ്റ് പ്രധാന ഫാസ്റ്റ് ബൗളർമാർ.

ഇന്ത്യൻ സ്‌ക്വാഡ് :രോഹിത് ശർമ, ശുഭ്മാൻ ഗിൽ , പൂജാര, രഹാനെ, മായങ്ക് അഗർവാൾ,വിരാട് കോഹ്ലി, ഹനുമാ വിഹാരി,റിഷാബ് പന്ത്, സാഹ, അശ്വിൻ, ജഡേജ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ,ബുറ, ഇഷന്ത് ശർമ, ഉമേഷ്‌, ഷമി, മുഹമ്മദ്‌ സിറാജ്,താക്കൂർ, കെ. എൽ. രാഹുൽ,അഭിമന്യു ഈശ്വരൻ, പ്രസീദ് കൃഷ്ണ,ആവേശ് ഖാൻ,അർസാൻ നാഗസ്വല്ല,കെ. എസ്‌. ഭരത്

Previous articleഅവൻ കളി മാറ്റിമറിക്കാൻ കഴിയുന്ന താരം :വാനോളം പുകഴ്ത്തി അശ്വിൻ
Next articleകോവിഡ് മരുന്ന് വിതരണം ഗംഭീറിന് അടുത്ത തിരിച്ചടി :കുറ്റകാരനെന്ന് റിപ്പോർട്ട്‌