2023 ഏഷ്യാകപ്പിന്റെ വേദി സംബന്ധിച്ചുള്ള ചർച്ച വലിയൊരു വഴിത്തിരിവിലേക്ക്. ഈ വർഷത്തെ ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ നിന്നും മാറ്റും എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിസിസിഐ നേരത്തെ ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ വച്ച് നടത്തുന്നതിനെ എതിർത്തിരുന്നു. പാക്കിസ്ഥാനിൽ നിന്ന് ഏഷ്യാ കപ്പ് മാറ്റാനുള്ള ബിസിസിഐയുടെ നിർദ്ദേശത്തെ പിന്തുണച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ബംഗ്ലാദേശും ശ്രീലങ്കയും. ഇരുബോർഡുകളും ഇന്ത്യയോടൊപ്പമാണ്. സുരക്ഷ കാരണങ്ങളാൽ പാക്കിസ്ഥാനിൽ നിന്ന് ടൂർണമെന്റ് മാറ്റണമെന്ന നിലപാടാണ് രണ്ട് രാജ്യങ്ങളും എടുത്തു പോയിട്ടുള്ളത്.
ഏഷ്യാകപ്പിൽ പങ്കെടുക്കാനായി ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാനിലേക്ക് പോകില്ല എന്ന കാര്യത്തിൽ നേരത്തെ ഇന്ത്യയുടെ ക്രിക്കറ്റ് ബോർഡ് ഉറപ്പു പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റൊരു വേദിയിൽ വച്ച് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു പാക്കിസ്ഥാൻ. എന്നാൽ ഇന്ത്യ അതിനെയും വലിയ രീതിയിൽ എതിർക്കുകയുണ്ടായി. പാകിസ്ഥാനിലെ വലിയ രീതിയിലുള്ള സുരക്ഷാ പ്രശ്നങ്ങൾ തന്നെയാണ് ഇന്ത്യ ഈ തീരുമാനമെടുക്കാൻ കാരണം. കഴിഞ്ഞ സമയങ്ങളിൽ പാക്കിസ്ഥാനുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങളും ഇതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
2023ലെ ഏഷ്യകപ്പിന് പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചതുമുതലാണ് ഇത്തരം പ്രശ്നങ്ങൾ ഉടലെടുത്തത്.അതിനുശേഷം ഏഷ്യാകപ്പിന്റെ വേദി എന്നത് അനിശ്ചിതാവസ്ഥയിൽ തുടരുകയായിരുന്നു. യുഎഇ പോലെയുള്ള മറ്റൊരു രാജ്യത്തേക്ക് മത്സരം പൂർണമായും മാറ്റുകയോ അല്ലാത്തപക്ഷം ആതിഥേയത്വം വെച്ച് മാറുകയോ ചെയ്യേണ്ട സാഹചര്യത്തിലാണ് പാകിസ്ഥാൻ ഇപ്പോൾ. എന്നാൽ ഇത്തരത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യമെത്തിയാൽ 2023 50 ഓവർ ലോകകപ്പിൽ നിന്ന് തങ്ങൾ മാറിനിൽക്കുമെന്ന് പാകിസ്ഥാൻ മുൻപ് ഭീഷണി മുഴത്തിയിരുന്നു.
എന്തായാലും ഇത് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ വലിയ രീതിയിലുള്ള അനിശ്ചിതനെ സൃഷ്ടിച്ചിട്ടുണ്ട് 2023ലെ 50 ഓവലോപ്പിന് തൊട്ടുമുമ്പാണ് ഏഷ്യാകപ്പ് നിശ്ചയിച്ചിരുന്നത് ഏഷ്യൻ രാജ്യങ്ങൾക്ക് വമ്പൻ ടൂർണമെന്റിലേക്ക് പോകുന്നതിനു മുമ്പുള്ള വലിയ പരിശീലനം തന്നെയായിരുന്നു ഏഷ്യാകപ്പ് എന്നാൽ നിലവിൽ ഏഷ്യാകപ്പിന്റെ വേദികൾ സംബന്ധിച്ച് നടക്കുന്ന പ്രശ്നങ്ങൾ വലിയ തിരിച്ചടി തന്നെ ഉണ്ടാക്കുന്നുണ്ട്