ലോകകപ്പിന് മുമ്പ് രോഹിത്തിന് മറ്റൊരു പരീക്ഷണം ; ഏഷ്യാ കപ്പ് ശ്രീലങ്കയില്‍

ഈ വർഷം ഒകോട്ബറിലാണ് ടി – 20 ലോകകപ്പ്. ഓസ്ട്രേലിയയിൽ വെച്ചാണ് ഇപ്രാവശ്യം ലോകകപ്പ് അരങ്ങേറുന്നത്. ഇപ്പോഴിതാ ലോകകപ്പിന് മുമ്പ് ഏഷ്യാകപ്പ് ഉണ്ടാകും എന്ന പ്രഖ്യാപനമാണ് വന്നിരിക്കുന്നത്. ശ്രീലങ്കയിൽ വച്ചായിരിക്കും ഇപ്രാവശ്യത്തെ ഏഷ്യാകപ്പ്. 2020 ല്‍ നടക്കേണ്ട ടൂർണമെൻറ് കോവിഡ് കാരണം ആയിരുന്നു ഇപ്പോൾ നടത്തുന്നത്. 2021ൽ നടത്താം എന്ന് കരുതിയെങ്കിലും വീണ്ടും കോവിഡ് വില്ലൻ ആയി.

ഹാട്രിക് കിരീടം ലക്ഷ്യമിട്ട് ആയിരിക്കും ഇന്ത്യ ഇപ്രാവശ്യം ഏഷ്യാകപ്പിന് ഇറങ്ങുക. ഇപ്പോഴത്തെ മുഴുവൻ സമയ ക്യാപ്റ്റൻ രോഹിത് ശർമയുടെ കീഴിലായിരുന്നു 2018ൽ ഇന്ത്യ ഏഷ്യ കപ്പ് നേടിയത്.

images 12 1

അതിനുമുമ്പ് 2016ൽ മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിലായിരുന്നു നേട്ടം. ഏറ്റവുമധികം ഏഷ്യാ കപ്പ് സ്വന്തമാക്കിയ രാജ്യമാണ് ഇന്ത്യ. ഏഴു പ്രാവശ്യം ആണ് ഇന്ത്യ ഈ കപ്പിൽ മുത്തമിട്ടിട്ട് ഉള്ളത്. ധോണിക്ക് കീഴിൽ രണ്ടു തവണ ഇന്ത്യ ഏഷ്യ കപ്പ് നേടി.

images 13 1


ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ലോക കപ്പിന് മുൻപായി ഇന്ത്യക്ക് വലിയൊരു പരീക്ഷണം ആകും ഏഷ്യാകപ്പ്.

ഇന്ത്യയുടെ നിർണായക തയ്യാറെടുപ്പിന് സഹായകരമാകും ഈ ടൂർണമെൻറ്. ഓഗസ്റ്റ് 27-ന് തുടങ്ങി സെപ്റ്റംബർ 11 ന് ടൂർണമെൻറ് അവസാനിക്കും.

Previous articleഎൽക്ലാസിക്കോക്ക് മുൻപേ റയലിന് കനത്ത തിരിച്ചടി. സൂപ്പർ താരം കളിച്ചേക്കില്ല
Next articleപെനാല്‍റ്റി ഷൂട്ടൗട്ടില്‍ പതറി ; കേരളാ ബ്ലാസ്റ്റേഴ്സിനു കണ്ണീരോടെ മടക്കം