പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പതറി ; കേരളാ ബ്ലാസ്റ്റേഴ്സിനു കണ്ണീരോടെ മടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ഹൈദരബാദിനു കിരീടം. കലാശപോരാട്ടത്തില്‍ ഹൈദരബാദിനെ പെനാല്‍റ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. അധിക സമയത്തും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടീലേക്ക് നീണ്ടത്. പെനാല്‍റ്റിയില്‍ 3-1 ന്‍റെ വിജയമാണ് ഹൈദരബാദ് നേടിയത്. നേരത്തെ രണ്ട് തവണ കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തിയട്ടുണ്ടെങ്കിലും കലാശ പോരാട്ടത്തില്‍ തോല്‍ക്കാനായിരുന്നു വിധി.

ആദ്യ പകുതിയുടെ അവസാന നിമിഷം ഒഴിച്ചാല്‍ ഹൈദരബാദ് ചിത്രത്തിലേ ഉണ്ടായിരുന്നില്ലാ. ആദ്യ പകുതിയില്‍ 60 ശതമാനത്തിനു മുകളിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് ബോള്‍ കൈവശം വച്ച് കളിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ ഹൈദരബാദിന്‍റെ ബോക്സില്‍ എത്താനായി ബ്ലാസ്റ്റേഴസിനു സാധിച്ചു. മധ്യനിരയില്‍ പന്ത് കിട്ടിയാല്‍ പ്രതിരോധത്തില്‍ വീണ്ടും കൊടുത്തു ആദ്യം മുതല്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശൈലിയാണ് കേരളാ ബ്ലാസ്റ്റേഴസ് നടത്തിയത്.

Screenshot 20220320 214500 Instagram

38ാം മിനിറ്റില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍ ശ്രമം ബാറില്‍ തട്ടി മടങ്ങി. ഖബ്ര ഒരുക്കി നല്‍കിയ ബോളില്‍ അല്‍വാരോ വാസ്കസിന്‍റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. ആദ്യ പകുതിയുടെ അധിക സമയത്ത് ഫ്രീ കിക്കില്‍ നിന്നുള്ള ജാവിയര്‍ സിവെറിയോയുടെ ഗോളെന്നുറച്ച ഹെഡര്‍ രക്ഷപ്പെടുത്തി പ്രഭ്‌സുഖന്‍ ഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായും മാറി.

രണ്ടാം പകുതിയുടെ ആരംഭത്തിലേ ഇരു ടീമും ആക്രമിച്ചു കളിച്ചതോടെ മത്സരം ആവേശമായി. 49ാം മിനിറ്റില്‍ പന്ത് കിട്ടിയ ഹൈദരബാദ് താരം ജാവോ വിക്ടര്‍ രണ്ടാമത് ഒന്നും ആലോചിക്കാതെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഫുള്‍ സ്ട്രെച്ച് ഡൈവിലൂടെയാണ് ഗില്‍ രക്ഷപ്പെടുത്തിയത്.

59ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്നും ഓടി പൂട്ടിയ ഗോള്‍ ശ്രമം നടത്തിയെങ്കിലും, ഷോട്ട് അലക്ഷ്യമായി.  65ാം മിനിറ്റില്‍ ബര്‍ത്തലോമിയ ഒബ്ഗച്ചയുടെ ഷോട്ട് ലക്ഷ്യത്തിനു മുകളിലൂടെ പോയത് ആശ്വാസമായി.

Screenshot 20220320 211708 Instagram

68ാം മിനിറ്റിലാണ് കേരളാ ബ്ലാസ്റ്റേഴസിന്‍റെ ഗോള്‍ പിറന്നത്. ജിക്സണ്‍ പിടിച്ചെടുത്ത പന്ത് കെല്‍ രാഹുലിനു നല്‍കി. മലയാളി താരത്തിന്‍റെ പവര്‍വുള്‍ ഷോട്ട് കട്ടിമണി തടഞ്ഞെങ്കിലും പന്ത് ഗോള്‍ ആവുകയായിരുന്നു. ആദ്യ പകുതിയിലെ മോശം പ്രകടനത്തിനു രാഹുല്‍ ഗോളിലൂടെ മറുപടി നല്‍കുകയായിരുന്നു.

20220320 211549

തൊട്ടു പിന്നാലെ റഫറിയുടെ ഒരു തെറ്റായ തീരുമാനത്തിലൂടെ ഹൈദരബാദിനു അനുകൂലമായി ഫ്രീകിക്ക് ലഭിക്കുന്നു. ഒബ്ഗച്ചയുടെ ഫ്രീകിക്കും ഗില്‍ മനോഹരമായി സേവ് ചെയ്തു.

മത്സരത്തിന്‍റെ അവസാന നിമിഷം ടവോറയുടെ ഗോളില്‍ ഹൈദരബാദ് സമനില കണ്ടെത്തി. ഹൈദരബാദിനു ലഭിച്ച ഫ്രീകിക്ക് തടഞ്ഞിട്ടെങ്കിലും ടവോറയുടെ വോളി മത്സരത്തെ എക്സ്ട്രാ ടൈമിലേക്ക് നയിച്ചു.

FB IMG 1647794135051

എക്സ്ട്രാ ടൈമില്‍ കേരളത്തിനു ലഭിച്ച ഒരു കോര്‍ണറില്‍ നിന്നും ജിക്സണിന്‍റെ ഹെഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങി. രണ്ടാം പകുതിയില്‍ ഗോള്‍ ലൈന്‍ സേവുമായി ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്സിനെ രക്ഷപ്പെടുത്തി.

ബ്ലാസ്റ്റേഴ്സിനു വേണ്ടി ലെസ്കോവിച്ചിന്‍റെ ഷോട്ട് കട്ടിമണി തടഞ്ഞിട്ടാണ് ഷൂട്ടൗട്ടിനു തുടക്കമായത്. ഹൈദരബാദിന്‍റെ ആദ്യ ഷോട്ടാകട്ടെ ജാവോ വിക്ടര്‍ ഗോളാക്കി മാറ്റി.നിഷുവിന്‍റെ ആദ്യ ശ്രമം കട്ടിമണി തടഞ്ഞിട്ടെങ്കിലും വീണ്ടും എടുക്കാന്‍ റഫറി ആവശ്യപ്പെട്ടു. വീണ്ടും നിഷുവിന്‍റെ ശ്രമം കട്ടിമണി തടഞ്ഞിട്ടു.

എന്നാല്‍ സെലേറിയോ ലക്ഷ്യത്തില്‍ നിന്നും പുറത്തേക്ക് അടിച്ചു കളിഞ്ഞതോടെ കേരളത്തിനു ആശ്വാസമായി. ആയുഷ് അധികാരിയാണ് കേരളത്തിന്‍റെ ആദ്യ പെനാല്‍റ്റി സ്കോര്‍ ചെയ്തത്. കമാറയും സ്കോര്‍ ചെയ്തതോടെ ഹൈദരബാദ് മുന്നിലെത്തി. കേരളത്തിനു വേണ്ടി ജിക്സണ്‍ പാഴാക്കുകയും ഹൈദരബാദ് അടുത്ത പെനാല്‍റ്റി സ്കോര്‍ ചെയ്തതോടെ കന്നി കിരീടം സ്വന്തമാക്കി.