ആളൂരിൽ നടക്കുന്ന ഇന്ത്യയുടെ ഏഷ്യാ കപ്പ് ക്യാമ്പിന്റെ നാലാം ദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ശ്രേയസ്സ് അയ്യരുടെ ഒപ്പം ബാറ്റ് ചെയ്യുന്നത് കാണാന്‍ സാധിച്ചു. കെല്‍ രാഹുലിന് പരിക്ക് കാരണം ആദ്യ മത്സരം നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ പ്ലേയിങ്ങ് ഇലവനില്‍ മാറ്റങ്ങള്‍ കാണും. ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ ഇടം പിടിക്കും എന്നാണ് കരുതുന്നത്.
സെപ്തംബർ 2 ന് കാൻഡിയിൽ നടക്കുന്ന ഏഷ്യാ കപ്പ് 2023 പോരാട്ടത്തിൽ ഇഷാൻ ശുഭ്മാൻ ഗില്ലിനൊപ്പം എത്തി രോഹിതിനെ മൂന്നാം നമ്പറിലും വിരാട് കോഹ്‌ലിയെ 4 ആം സ്ഥാനത്തും അയയ്ക്കാനുള്ള ഓപ്ഷൻ ടീം മാനേജ്മെന്‍റ് ഇതിനകം ആലോചിച്ചിട്ടുണ്ട്.
മത്സരത്തില്‍ ഇഷാന്‍ കിഷനെ എവിടെ കളിപ്പിക്കുന്നു എന്നതാണ് ഏറ്റവും വലിയ ചോദ്യം. ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, രോഹിത് ശർമ എന്നിവരാണ് ഇന്ത്യയുടെ ഓപ്പണർമാർ. കിഷനെ ഓപ്പണറായി എത്തി വിരാട് കോഹ്‌ലിയുടെ മൂന്നാം സ്ഥാനം നിലനിർത്തിയാൽ രോഹിത് ശർമ്മ നാലാം സ്ഥാനത്ത് എത്തും. അങ്ങനെ എങ്കില്‍ കെ എൽ രാഹുൽ തിരിച്ചുവരുന്നതുവരെ ഒരു പ്രശ്‌നം പരിഹരിക്കാനാകും.
ക്യാംപില്‍ ശ്രേയസ് അയ്യർക്കൊപ്പം ശുഭ്മാൻ ഗില്ലും ബാറ്റ് ചെയ്തിരുന്നു. യുവരാജ് സിംഗ് വിരമിച്ചതിനു ശേഷം മുതൽ ഇന്ത്യ നാലാം നമ്പറിലെ ഒരു താരത്തിനു വേണ്ടി അന്വേഷണം തുടരുകയാണ്. 2019 ലോകകപ്പിന് ശേഷം നാലാം നമ്പറിൽ 805 റൺസ് നേടിയ ശ്രേയസ് അയ്യർ ഒരു ഉത്തരമായെങ്കിലും പരിക്ക് വേട്ടയാടുകയാണ്.
ഷഹീൻ അഫ്രീദിയെ നേരിടാനുള്ള തയ്യാറെടുപ്പില്‍ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർ ഇടങ്കയ്യൻ സീമർ യാഷ് ദയാലിനെ നേരിട്ടു. ജസ്പ്രീത് ബുംറയുടെയും യാഷ് ദയാലിന്റെയും സ്പെല്ലിന് ശേഷം, രോഹിത് ശർമ്മയും ശ്രേയസ് അയ്യരും സ്പിന്നര്‍മാരായ സായി കിസോർ, രാഹുൽ ചാഹർ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കെതിരെ പരിശീലനം നടത്തി.
കൂറ്റന്‍ ഷോട്ടുകള്‍ക്ക് പകരം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാണ് ഇരുവരും ശ്രദ്ധ കേന്ദ്രീകരിച്ചത്. ശ്രീലങ്കയിൽ സ്ലോ പിച്ചുകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ, മൂന്ന് കളിക്കാരും സ്പിന്നർമാർക്കെതിരെ ധാരാളം സ്വീപ്പ് ഷോട്ടുകൾ പരിശീലിക്കുന്നതും കാണാം.