അശ്വിന്‍ മൂന്നാം മത്സരത്തില്‍ തുടര്‍ന്ന് കളിക്കില്ലാ. കാരണം ഇതാണ്

ashwin 500

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ നിന്നും സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഒഴിവായി. മത്സരം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ അശ്വിന്‍റെ ഈ പിന്‍മാറ്റം ഇന്ത്യക്ക് തിരിച്ചടിയാണ്. ഫാമിലി മെഡിക്കല്‍ എമര്‍ജന്‍സി കാരണമാണ് അശ്വിന്‍ മത്സരത്തില്‍ നിന്നും പിന്‍മാറിയത്.

ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും ടീമും അശ്വിനെ പൂർണമായി പിന്തുണയ്ക്കുന്നു. ബിസിസിഐ ഹൃദയംഗമമായ പിന്തുണ നൽകുന്നു.കളിക്കാരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യവും ക്ഷേമവും വളരെ പ്രധാനമാണ്.

ഈ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെ സഞ്ചരിക്കുമ്പോൾ അശ്വിൻ്റെയും കുടുംബത്തിൻ്റെയും സ്വകാര്യതയെ മാനിക്കണമെന്ന് ബോർഡ് അഭ്യർത്ഥിക്കുന്നു. ബോർഡും ടീമും അശ്വിന് ആവശ്യമായ ഏത് സഹായവും നൽകുമെന്നും ബിസിസിഐ കുറിച്ചു.

Read Also -  ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാവാൻ അവന് സാധിക്കും : ഗാംഗുലി.

രാജ്കോട്ടില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബാറ്റുകൊണ്ടും ബോളുകൊണ്ടും അശ്വിന്‍ നടത്തിയത്. രണ്ടാം ദിനത്തില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ പോയെങ്കിലും അരങ്ങേറ്റ താരം ധ്രുവ് ജൂരലുമൊത്ത് 77 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി 400 റണ്ണില്‍ ഇന്ത്യയെ എത്തിച്ചിരുന്നു. അശ്വിന്‍ 37 റണ്‍സാണ് നേടിയത്. ബൗളിംഗില്‍ സാക് ക്രോളിയെ മടക്കി ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് പൂര്‍ത്തിയാക്കുകയും ചെയ്തു.

Scroll to Top