ആ പന്തുകള്‍ ഇനി എറിയണ്ട. അശ്വിനു ഉപദേശവുമായി ഗംഭീര്‍

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ഇപ്പോൾ ഐപിൽ ആവേശത്തിലാണ്. ഐപിൽ പതിനാലാം സീസണിൽ ആരാകും കിരീടം നേടുമെന്നുള്ള ചർച്ചകൾ സജീവമായി നിൽക്കുമ്പോൾ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനെ കുറിച്ചും ഇന്ത്യൻ ടീം ആരാധകർ ചർച്ചകൾ സജീവമാക്കി മാറ്റുന്നുണ്ട്. ലോകകപ്പിനുള്ള ഇന്ത്യൻ ടീം സ്‌ക്വാഡിൽ ഇടം നേടിയ ചില പ്രമുഖ താരങ്ങൾ പലരും ഈ ഐപിഎല്ലിൽ മോശം പ്രകടനമാണ് ആവർത്തിച്ചത്. നായകൻ വിരാട് കോഹ്ലി, രോഹിത് ശർമ്മ, അശ്വിൻ,സൂര്യക്കുമാർ യാദവ് എന്നിവരുടെ പ്രകടനത്തിലെ മോശ അവസ്ഥ ആരാധകരെ അടക്കം ഏറെ നിരാശരാക്കുന്നുണ്ട്. ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ അശ്വിന്‍ വിക്കറ്റെടുക്കാന്‍ കഷ്ടപ്പെടുന്നതുകണ്ടാണ് ഗംഭീറിന്റെ ഉപദേശം. റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടുന്നുണ്ടെങ്കിലും ഐപിഎല്ലിന്റെ യുഎഇ ഘട്ടത്തില്‍ അശ്വിന് തിളങ്ങാനായിരുന്നില്ല.

അശ്വിന്റെ ബൗളിങ്ങിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ പങ്കുവെക്കുന്നത്.ബൗളിങ്ങിൽ താരം ആവർത്തിക്കുന്ന അനാവശ്യമായ വൈവിധ്യത്തെ കുറിച്ചാണ് ഗംഭീറിന്റെ രൂക്ഷ വിമർശനം.ഇങ്ങനെ ഓരോ തരം വേരിയേഷനുകൾ ഉപയോഗിക്കുന്നത് വേഗം മതിയാക്കി അശ്വിൻ ഓഫ്‌ സ്പിൻ എറിയാനുള്ള മനസ്സുകാണിക്കണമെന്നും ഗംഭീർ ആവശ്യപെടുന്നു.കൂടാതെ പ്ലേഓഫ്‌ മത്സരങ്ങളിൽ അശ്വിന് തിളങ്ങാനായി സാധിക്കുമെന്നാണ് മുൻ താരത്തിന്റെ പ്രവചനം.

“നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച നമ്പർ വൺ ഓഫ്‌ സ്പിന്നറാണ് അശ്വിൻ എന്നത് നമുക്ക് എല്ലാം അറിയാം. പക്ഷേ ഇത് അദ്ദേഹം മറക്കുന്നു. അശ്വിന്റെ ബൗളിങ്ങിൽ നമ്മൾ കാണുവാനായി ഏറെ ആഗ്രഹിക്കുന്നത് ഓഫ്‌ സ്പിന്നാണ് അശ്വിൻ താങ്കൾ ഒരു ഓഫ് സ്പിന്നിംഗ് ബൗളറാണ്. ആരേലും താങ്ങളെ ഒരു സിക്സ് അടിക്കുമ്പോൾ മാത്രമാകണം ഇങ്ങനെ വേരിയേഷനുകൾ കൂടി ട്രൈ ചെയ്യേണ്ടത്. എല്ലാവരും അശ്വിനിൽ നിന്നും പ്രതീക്ഷിക്കുന്നത് ഓഫ്‌ സ്പിൻ മികവാണ് “ഗംഭീർ അഭിപ്രായം പറഞ്ഞു.

പരിക്കേറ്റ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന് പകരം സാം ബില്ലിഗ്‌സിനെ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കളിപ്പിക്കണമെന്നും പക്ഷെ ഡല്‍ഹി സ്റ്റീവ് സ്മിത്തിനെ കളിപ്പിക്കാനാണ് സാധ്യതയെന്നും ഗംഭീര്‍ പറഞ്ഞു. ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ യുഎഇയില്‍ നടന്ന ആറ് മത്സരങ്ങളില്‍ നിന്ന് നാലു വിക്കറ്റ് മാത്രമാണ് അശ്വിന് നേടാനായത്. 

Previous articleഞങ്ങൾ നേടിയ കിരീടങ്ങൾ തന്നെ എന്നും ഓർക്കാൻ ധാരാളം :മനസ്സുതുറന്ന് രോഹിത് ശർമ്മ
Next articleടി20 ലോകകപ്പില്‍ പുതിയ നിയമങ്ങളുമായി ഐസിസി. ഇക്കാര്യം ഉള്‍പ്പെടുത്തുന്നത് ഇതാദ്യം