അന്ന് ആ ഇന്ത്യൻ ടീമിൻ്റെ യാത്രയ്ക്കിടെ വിമാനത്തിന് ഇടിമിന്നലേറ്റു;, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അശ്വിൻ.

IMG 20220605 104009 224

ഇന്ത്യൻ ടീമിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് അശ്വിൻ. ഒട്ടനവധി നിരവധി മത്സരങ്ങളിൽ ഇന്ത്യയെ തോൽവിയിൽ വക്കിൽ നിന്നും വിജയത്തിലേക്ക് അടുപ്പിച്ച്
താരമാണ് രവിചന്ദ്ര അശ്വിൻ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ അശ്വിൻ ഇത്തവണ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.

ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 2020-2021 ൽ ഓസ്ട്രേലിയയിൽ ഇന്ത്യക്ക് പര്യടനം ഉണ്ടായിരുന്നു. ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നും സിഡ്നിയിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ അനുഭവമാണ് അശ്വിൻ വെളിപ്പെടുത്തിയിരിക്കുന്നത്.

images 6

ഇന്ത്യൻ ടീം സഞ്ചരിച്ച വിമാനത്തിൽ ഇടിമിന്നലേറ്റതിനെക്കുറിച്ചാണ് അശ്വിൻ വെളിപ്പെടുത്തിയത്.മെല്‍ബണില്‍ നിന്ന് സിഡ്നിയിലേക്കുള്ള വിമാന യാത്രയ്ക്കിടയിലാണ് സംഭവം. ഞങ്ങളുടെ വിമാനത്തിന് ഇടിമിന്നലേറ്റു. ആ നിമിഷം വല്ലാതെ ഭയപ്പെടുത്തി. ഫ്ളൈറ്റ് ലാന്‍ഡ് ചെയ്യില്ലെന്നാണ് ഞാന്‍ കരുതിയത്.”- അശ്വിന്‍ പറഞ്ഞു.

images 7

അന്ന് സിഡ്നിയിൽ ലാൻഡ് ചെയ്തതിനുശേഷം അശ്വിൻ ചെയ്ത ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.”യുവര്‍സ് ടര്‍ബുലന്റ്ലി മെല്‍ബണ്‍ ടു സിഡ്നി”ഇതായിരുന്നു അന്ന് അശ്വിൻ ചെയ്ത ട്വീറ്റ്. ഓടിടി പ്ലാറ്റ്ഫോമായ ബോർഡ് സെലക്ട് ഇൻറെ വരാനിരിക്കുന്ന ഡോക്യുമെൻ്ററി ആയ ” ബാണ്ടൻ മേ താ ദം”എന്ന ഓസ്ട്രേലിയയിലെ ചരിത്ര വിജയത്തെ കുറിച്ച് പറയുന്ന ഡോക്യുമെൻ്ററിയിലെ ട്രെയിലർ ലോഞ്ച്നിടെയാണ് അശ്വിൻ സംഭവം വെളിപ്പെടുത്തിയത്.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.
Scroll to Top