അശ്വിന്റെ വണ്ടർ ബോളുകളിൽ ഓസീസ് വീണു!! വീരവാദം മുഴക്കിയ സ്മിത്ത് ആനമുട്ടയുമായി മടങ്ങി

വീണ്ടും അശ്വിൻ പ്രഹരത്തിൽ മുങ്ങി ഓസീസ് നിര. ഇന്ത്യയുടെ ഓസീസിനെതിരായ രണ്ടാം ടെസ്റ്റിൽ ശക്തമായ നിലയിൽ നിന്ന് ഓസീസിനെ വലിച്ച് താഴെയിട്ട് വീണ്ടും രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ മികച്ച തുടക്കമായിരുന്നു ഡേവിഡ് വാർണറും ഉസ്മാൻ ഖവാജയും ചേർന്ന് ഓസീസിന് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 50 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. ശേഷം ഷാമിയുടെ പന്തിൽ വാർണർ കൂടാരം കയറിയെങ്കിലും, ലബുഷാനയും ഖവാജയും പതിയെ സ്കോറിങ് ഉയർത്തിയിരുന്നു. ശേഷമാണ് അശ്വിൻ ഒരു ഓവറിൽ കളിതിരിച്ചത്.

ഓസ്ട്രേലിയൻ ഇന്നിങ്സിലെ 23ആം ഓവറിലായിരുന്നു അശ്വിന്റെ സംഹാരം. ഓവറിലെ നാലാം പന്തിൽ ലബുഷെയ്ന്‍ അശ്വിൻ സ്റ്റബിനു മുൻപിൽ കുടുക്കുകയായിരുന്നു. ലബുഷെയ്നിന്‍റെ ശരീരത്തിലേക്ക് തിരിഞ്ഞുവന്ന പന്ത് പാഡിൽ കൊള്ളുകയാണ് ഉണ്ടായത്. എന്നാൽ അംപയർ അത് ഔട്ട് വിളിച്ചില്ല. ശേഷം രോഹിത് ശർമ ഇന്ത്യക്കായി തീരുമാനം റിവ്യൂവിന് നൽകി. കൃത്യമായി തിരിഞ്ഞു വന്ന പന്ത് ലബുഷാനയുടെ മിഡിൽ സ്റ്റമ്പിൽ അവസാനിച്ചെനെ എന്ന് റിവ്യൂവിൽ വ്യക്തമായി. ഇതോടെ 18 റൺസെടുത്ത ലബുഷെയ്ന്‍ കൂടാരം കയറുകയായിരുന്നു.

ശേഷം ഓവറിലെ അവസാന പന്തിൽ സ്റ്റീവ് സ്മിത്തിനെ പൂജ്യനാക്കി മടക്കാനും അശ്വിന് സാധിച്ചു. അശ്വിന്റെ സ്ലൈഡർ പന്തിൽ സ്മിത്ത് ടേണിങ്ങനായി കളിച്ചു. എന്നാൽ പന്ത്‌ സ്മിത്തിന്റെ ബാറ്റിൽ തട്ടി കീപ്പർ ഭരതിന്റെ കൈകളിൽ എത്തി. വളരെ മികച്ച ഒരു ക്യാച്ച് തന്നെയാണ് ഭരത് സ്വന്തമാക്കിയത്. ഇങ്ങനെ സ്മിത്ത് പൂജ്യനായി മടങ്ങുകയായിരുന്നു. അങ്ങനെ ഓസീസ് 91 നു 3 എന്ന നിലയിൽ തകർന്നു.

എന്നിരുന്നാലും ഓസീസിനായി ഉസ്മാൻ ഖവാജ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത്. ഇന്ത്യൻ ബോളർമാരെ അതിസൂക്ഷമായി കളിച്ച ഖവാജ 74 പന്തുകളിൽ 50 റൺസ് നേടി പുറത്താവാതെ നിൽക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം കൃത്യമായി ആധിപത്യം ഇന്ത്യയ്ക്ക് സ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Previous articleരണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ടോസ് ഭാഗ്യം. ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റം.
Next articleനാണംകെട്ട് ചേതൻ ശർമ പടിയിറങ്ങി!! സ്റ്റിംഗ് ഓപ്പറേഷൻ വിവാദത്തിന് അവസാനം!!