ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ യുവതാരം സർഫ്രാസ് ഖാൻ കാഴ്ചവെക്കുന്നത്. സമീപകാലത്തായി തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന താരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തും എന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സൂര്യകുമാർ യാദവിനെ ആയിരുന്നു ടീമിൽ ഉൾപ്പെടുത്തിയത്. ഇപ്പോൾ ഇതാ ഇന്ത്യൻ യുവതാരത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ അശ്വിൻ.
“എന്താണ് അവനെക്കുറിച്ച് പറയുക. ഒരുപാട് ചർച്ചകൾ അവനെ ടീമിൽ എടുക്കണോ എന്നതിനെക്കുറിച്ച് നടന്ന കഴിഞ്ഞു. അവനെ പക്ഷേ അതൊന്നും ബാധിക്കുന്നില്ല. 2019-20,2020-21 സീസണുകളിൽ രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവച്ചത്. ഈ രണ്ട് സീസണുകളിലും 900 അധികം റൺസ് അവൻ നേടിയിരുന്നു. ഈ സീസണിൽ ഏതാണ്ട് 600 ൽ അധികം റൺസും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണുകളിലായി അവൻ്റെ ശരാശരി 100ന് മുകളിലാണ്. അതും ഉയർന്ന സ്ട്രൈക്ക് റേറ്റ് തന്നെ ഉണ്ട്.
അവനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനുള്ള ശക്തമായ അവകാശവാദങ്ങളാണ് ഈ പ്രകടനങ്ങളോടെ അവൻ ഉന്നയിക്കുന്നത്. അവൻ ഇപ്പോൾ ചെയ്യുന്നത് സെലക്ടർമാരുടെ വാതിലിൽ മുട്ടുകയല്ല വാതിൽ കത്തിക്കുകയാണ്. അവന് നിർഭാഗ്യം കൊണ്ടാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ടീമിൽ എത്താതെ പോയത്. അവനെ ടീമിലേക്ക് തിരഞ്ഞെടുത്തില്ലെങ്കിലും അത് ഒന്നും ബാധിക്കുന്നില്ല. ഡൽഹിക്കെതിരെ രഞ്ജി ട്രോഫിയിൽ അവൻ തകർത്തടിച്ച് സെഞ്ചുറി നേടി. മത്സരം മുംബൈ തോറ്റെങ്കിലും അധികം വൈകാതെ തന്നെ അവൻ ഇന്ത്യൻ ടീമിൽ എത്തും.”- അശ്വിൻ പറഞ്ഞു.
വാഹന അപകടത്തിൽ പരിക്കേറ്റ പന്തിന് പകരം ആയിരുന്നു. സൂര്യ കുമാർ യാദവിനെ ഉൾപ്പെടുത്തിയത്.20-20യിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന താരം ഏകദിനത്തിൽ ഇതുവരെയും ശോഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത സർഫ്രാസിന് പകരം സൂര്യ കുമാർ യാദവിനെ ഉൾപ്പെടുത്തിയത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ഇക്കാര്യം സംബന്ധിച്ച് സർഫ്രാസിനെ കഴിയുന്നതിനെതിരെ മുൻ ഇന്ത്യൻ താരങ്ങളായ വെങ്കിടേഷ് പ്രസാദും സുനിൽ ഗവാസ്ക്കറും പരസ്യമായി രംഗത്തെത്തിയിരുന്നു.
ഒരു ട്രിപ്പിൾ സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ചുറിയും ഉൾപ്പെടെ 12 സെഞ്ച്വറികളാണ് 2020ന് ശേഷം ആഭ്യന്തര ക്രിക്കറ്റിൽ സർഫ്രാസ് അടിച്ചെടുത്തിട്ടുള്ളത്. ഈ സീസണിൽ 3 സെഞ്ച്വറികളാണ് താരം നേടിയിട്ടുള്ളത്. കഴിഞ്ഞ രഞ്ജി സീസണിൽ 122.75 ശരാശരിയിൽ നിന്നും 982 റൺസ് ആണ് താരം നേടിയിട്ടുള്ളത്. 2020-21 രഞ്ജി സീസണിൽ 938 റൺസ് ആണ് 154.66 ശാരശരിയിൽ താരം നേടിയിട്ടുള്ളത്.