അടുത്ത കളി ജയിക്കണമെങ്കിൽ അവനെ പുറത്താക്കണം; ഇന്ത്യൻ ടീമിന് ഉപദേശവുമായി ഡാനിഷ് കനേരിയ.

D

ന്യൂസിലാൻഡ്-ഇന്ത്യ 20-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് സമനില പാലിച്ചിരിക്കുകയാണ്. ഇതോടെ മൂന്നാം മത്സരം ഇരു ടീമുകൾക്കും അതി നിർണായകമായി മാറി. ബുധനാഴ്ച അഹമ്മദാബാദിൽ വച്ചാണ് മൂന്നാമത്തെ മത്സരം. ഇപ്പോഴിതാ മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയ.

മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ആയ ശുബ്മാൻ ഗില്ലിന് പകരം യുവതാരം പ്രത്വി ഷായെ ഉൾപ്പെടുത്തണം എന്നാണ് മുൻ പാക്കിസ്ഥാൻ താരം പറഞ്ഞത്. ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചിൽ ട്വൻ്റി 20 യിൽ ദയനീയ പ്രകടനം ആയിരുന്നു പുറത്തെടുത്തത്. ആദ്യ രണ്ട് മത്സരങ്ങളിലും കാര്യമായ സംഭാവനകൾ നൽകുവാൻ ഇന്ത്യൻ ഓപ്പണർക്ക് സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തിൽ ഏഴ് റൺസും രണ്ടാമത്തെ മത്സരത്തിൽ 11 റൺസുമാണ് താരം നേടിയത്.

shaw

നേരത്തെ ശ്രീലങ്കക്കെതിരായ ട്വൻ്റി -20 പരമ്പരയിലും, ഗില്‍ മോശം പ്രകടനമായിരുന്നു പുറത്തെടുത്തത്. ശ്രീലങ്കക്കെതിരായ മൂന്നു മത്സരങ്ങളിൽ 7,5,46 എന്നീ റൺസാണ് ഇരുപത്തിമൂന്ന് വയസ്സുകാരൻ നേടിയത്. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി ഡാനിഷ് കനേരിയ രംഗത്തെത്തിയത്.

See also  " സഞ്ജുവും കാർത്തിക്കുമൊക്കെ നന്നായി കളിക്കുന്നുണ്ട്. പക്ഷേ ലോകകപ്പിൽ അവനാണ് ബെസ്റ്റ്. "- പോണ്ടിംഗ് പറയുന്നു.
gill shaw 1669351240968 1669351384687 1669351384687

അവസാന കളിയാണ് ഇനി. നിങ്ങൾ കണ്ടതാണ് ഗില്‍ എങ്ങനെ കളിക്കുന്നു എന്നത്. പൃഥ്വി ഷാ യുവ ക്രിക്കറ്റ് താരമാണ്. അദ്ദേഹം ആക്രമണ ഗെയിമിന് പ്രശസ്തനാണ്. അദ്ദേഹത്തിന് ഗില്ലിന് പകരം നിങ്ങൾക്ക് അവസരം നൽകാം. അവന് കഴിവുണ്ട്. അദ്ദേഹം സ്ഥിരതയോടെ കളിക്കുകയാണെങ്കിൽ അത്ഭുതം സൃഷ്ടിക്കാനാകും.”-അദ്ദേഹം പറഞ്ഞു.

Scroll to Top