ആധുനിക ക്രിക്കറ്റിലെ നമ്പർ വൺ ആൾറൗണ്ടർമാരിൽ ഒരാളാണ് രവിചന്ദ്രൻ അശ്വിൻ. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഒരുപോലെ തിളങ്ങുന്ന അശ്വിൻ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യൻ ടീമിന്റെ പ്രധാന പ്രതീക്ഷയായ ബൗളർ കൂടിയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കെറ്റ് വേട്ടക്കാരുടെ ലിസ്റ്റിൽ കുതിപ്പ് തുടരുന്ന അശ്വിൻ 2020-2021ലെ ബോർഡർ : ഗവാസ്ക്കർ ട്രോഫിയിൽ പുറത്തെടുത്തത് ഗംഭീരമായ പ്രകടനം. ഓസ്ട്രേലിയൻ താരങ്ങൾ ഉയർത്തിയ സമ്മർദ്ദത്തെ നേരിട്ട് ഫിഫ്റ്റി അടക്കം നേടിയ അശ്വിൻ പരമ്പരയിലെ നാലാം ടെസ്റ്റിൽ പരിക്ക് കാരണം കളിച്ചിരുന്നില്ല. ഇപ്പോൾ തന്റെ ടെസ്റ്റ് പരമ്പര അനുഭവത്തെ കുറിച്ചാണ് അശ്വിൻ പറയുന്നത്.
തന്റെ ടെസ്റ്റ് കരിയറിൽ തന്നെ മറക്കാൻ കഴിയാത്ത ചില അനുഭവങ്ങൾ പരമ്പരയിൽ സംഭവിച്ചതായി പറഞ്ഞ അശ്വിൻ ഓസ്ട്രേലിയൻ താരങ്ങൾ ഉയർത്തിയ സ്ലെഡ്ജിങ് കുറിച്ചും വാചാലനായി. പ്രശസ്തമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ വൂട്ടില്‍ സ്ട്രീം ചെയ്ത ബാന്ദോന്‍ മേന്‍ താ ദം എന്നുള്ള പരിപാടിയിലാണ് അശ്വിൻ മനസ്സ് തുറന്നത്. തനിക്ക് കളിക്കിടയിൽ ബൗൾ അടക്കം ശരീരത്തിൽ കൊണ്ടപ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ പരിഹസിച്ചതായി അശ്വിൻ വെളിപ്പെടുത്തി
” എന്റെ ബോഡിയിൽ ബോൾ പല തവണ കൊണ്ട്. ഞാൻ ഏറെ സമ്മർദ്ദം നേരിട്ട്. എന്നാൽ മൈതാനത്തിൽ നിന്ന വേഡ് അടക്കമുള്ള ഓസ്ട്രേലിയൻ താരങ്ങൾ എന്നെ കളിയാക്കാൻ കരയുന്നതായി കാണിച്ചു. ഇത് എന്നെ സത്യത്തിൽ ദേഷ്യത്തിലാക്കി. അതിനാൽ തന്നെ ഞാൻ അതോടെ ഉണർന്നു. ഒന്നുങ്കിൽ ഞാൻ അല്ലെങ്കിൽ നീ എന്നൊരു മൈൻഡിൽ ആയി ഞാനും. ഞാൻ ആരാണ് എന്നത് അവർക്ക് കാണിച്ചുകൊടുക്കണമെന്ന് തോന്നി. “അശ്വിൻ എല്ലാം വിശദമാക്കി.