എന്തിനാണ് എന്നോട് ഈ ചതി :ബുറക്ക്‌ മുൻപിൽ അൻഡേഴ്സൺ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി അശ്വിൻ

ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ അവസാനിക്കുമ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ എക്കാലവും ഓർത്തിരിക്കും വിധത്തിൽ അനേകം മനോഹരമായ നിമിഷങ്ങൾ പിറന്നിരുന്നു. ലോർഡ്‌സ് ടെസ്റ്റിൽ 151 റൺസിന്റെ ഐതിഹാസിക ജയമാണ് കോഹ്ലിയും സംഘവും സ്വന്തമാക്കിയത്. എന്നാൽ അഞ്ചാം ദിനം ഇന്ത്യൻ ടീമിന്റെ ജയം പക്ഷേ ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. വാലറ്റ ബാറ്റിങ് മികവിലും ബൗളിംഗ് കരുത്തിലുമാണ് ഇന്ത്യൻ സംഘം ചരിത്ര ജയത്തിലേക്ക്‌ എത്തിയത്. അതേസമയം അഞ്ചാം ദിനം മത്സരത്തിനിടയിൽ ഇന്ത്യൻ താരമായ ജസ്‌പ്രീത് ബുംറയും ഇംഗ്ലണ്ട് ടീമിലെ ചില താരങ്ങളും തമ്മിൽ തർക്കം നടന്നത് ഏറെ വാർത്തയായി മാറിയിരുന്നു. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങ്ങിനിടയിൽ ജസ്‌പ്രീത് ബുംറയുമായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് അൻഡേഴ്സൺ ചില സംഭാഷണം നടത്തിയിരുന്നു. ഇതാണ് ഇപ്പോൾ ഇന്ത്യൻ ഓഫ്‌ സ്പിന്നർ അശ്വിൻ വിശദമാക്കുന്നത്

ഒന്നാം ഇന്നിങ്സ് ബാറ്റിംഗിന് എത്തിയ അൻഡേഴ്സന്റെ വിക്കറ്റ് നേടുവാനായി ജസ്‌പ്രീത് ബുംറ വളരെ മനോഹരമായി പന്തെറിഞ്ഞിരുന്നു.സീനിയർ താരമായ ജെയിംസ് അൻഡേഴ്സനെതിരെ ഏറെ ബൗൺസറുകളും യോർക്കറുകളും എല്ലാം പരീക്ഷിച്ച ബുംറ ഒരുവേള ഇംഗ്ലണ്ട് താരത്തെ ഏറെ സമ്മർദ്ദത്തിലാക്കി. അൻഡേഴ്സൺ ഇന്ത്യൻ പേസർ ബുംറ ഓവറിൽ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നാൽ ഓവർ പൂർത്തിയാക്കി മടങ്ങിയ ബുംറയോട് അൻഡേഴ്സൺ എന്തൊക്കെയോ പറയുന്നത് കാണുവാൻ കഴിഞ്ഞിരുന്നു. വളരെ അധികം ദേഷ്യം അൻഡേഴ്സന്റെ മുഖത്ത് കാണുവാനായി സാധിച്ചിരുന്നു. എന്താണ് അൻഡേഴ്സൺ പറഞ്ഞത് എന്ന് പക്ഷേ ജസ്‌പ്രീത് ബുംറ വെളിപ്പെടുത്തിയിരുന്നില്ല.എന്നാൽ ഈ സംഭവത്തിൽ ഒരു അൻഡേഴ്സന്റെ പ്രതികരണം തുറന്ന് പറയുകയാണ് അശ്വിൻ.

“എല്ലാവരെയും അത്ഭുതപെടുത്തിയ ഒരു മറുപടിയാണ്‌ അൻഡേഴ്സണിൽ നിന്നും സംഭവിച്ചത്. അദ്ദേഹം ബുംറയോട് എന്ത് കൊണ്ടാണ്‌ ഇത്രയും അതിവേഗത്തിൽ തനിക്ക് എതിരെ പന്തെറിയുന്നത് എന്ന് ചോദിച്ചു. അൻഡേഴ്സൺ പോലൊരു സീനിയർ താരത്തിൽ നിന്നും ഇത്തരം ഒരു ചോദ്യം ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല. നിങ്ങൾ എന്നോട് കാണിക്കുന്നത് ചതി അല്ലേ എന്നാണ് അൻഡേഴ്സൺ തുറന്ന് ചോദിച്ചത്. നിങ്ങൾ മത്സരത്തിൽ 80mph വേഗതയിലാണ് പന്തുകൾ എറിയുന്നത് എന്തിനാണ് പിന്നെ എനിക്ക് എതിരെ 90 mph സ്പീഡിലേക്ക് പന്തെറിയുന്നത്.” അശ്വിൻ അൻഡേഴ്സന്റെ വാക്കുകൾ വ്യക്തമാക്കി.

Previous articleമെസ്സിയുടെ കാത്തിരിപ്പ് തുടരുന്നു. പിഎസ്ജിക്ക് വമ്പന്‍ വിജയം.
Next articleലോകത്തിലെ ബെസ്റ്റ് തന്നെ അവർ :വാനോളം പുകഴ്ത്തി മുൻ പാക് താരം