ഇനി മുമ്പിൽ കുംബ്ല മാത്രം :കപിൽ ദേവിനെ പിന്നിലാക്കി അശ്വിന് റെക്കോർഡ്

ശ്രീലങ്കക്ക് എതിരായ മോഹാലി ക്രിക്കറ്റ് ടെസ്റ്റ്‌ മത്സരത്തിൽ ഇന്നിങ്സ് ജയം സ്വന്തമാക്കി ഇന്ത്യൻ ടീം.ലങ്കയുടെ രണ്ട് ഇന്നിങ്‌സും മൂന്നാം ദിനത്തിൽ തന്നെ അവസാനിപ്പിച്ചാണ് രോഹിത് ശർമ്മയും സംഘവും ഇന്നിങ്സിനും 222 റൺസിനും ജയിച്ചത്.ജഡേജയും അശ്വിനും കളം നിറഞ്ഞ മത്സരത്തിൽ ലങ്കൻ ഒന്നാം ഇന്നിങ്സ് സ്കോർ വെറും 174 ൽ അവസാനിച്ചപ്പോൾ രണ്ടാം ഇന്നിങ്സിൽ 178 റൺസ്‌ മാത്രമാണ് ലങ്കക്ക് നേടാൻ സാധിച്ചത്.മത്സരത്തിൽ 6 വിക്കറ്റുകൾ വീഴ്ത്തി അശ്വിൻ തിളങ്ങിയപ്പോൾ ജഡേജ ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ 9 വിക്കറ്റുകളും വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിങ്സിൽ 61 റൺസുമായി അശ്വിൻ ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. മത്സരത്തിൽ മൂന്നാം ദിനം അപൂർവ്വമായൊരു നേട്ടവും അശ്വിൻ സ്വന്തമാക്കി.

മൂന്നാം ദിനം ഇന്ത്യൻ വിക്കെറ്റ് വേട്ടക്കാർ പട്ടികയിൽ സാക്ഷാൽ കപിൽ ദേവിനെ പിന്തള്ളി രണ്ടാമത് എത്തിയ അശ്വിൻ അത്യപൂർവ്വം നേട്ടത്തിന് അവകാശിയായി രണ്ടാം ഇന്നിങ്സിൽ ചരിത് അസലങ്കയെ പുറത്താക്കി 435-ാം ടെസ്റ്റ് വിക്കറ്റ് നേട്ടം തികച്ച അശ്വിൻ ടെസ്റ്റ്‌ ക്രിക്കറ്റിൽ 434 വിക്കറ്റുകൾ എന്നുള്ള കപിൽ ദേവ് മറികടന്നു.മൂന്നാമത്തെ ദിനം നിസംങ്കയെ വീഴ്‌ത്തി കപിലിന്‍റെ അപൂർവമായ റെക്കോര്‍ഡിനൊപ്പമെത്തിയ അശ്വിന് മുൻപിൽ ഇന്ത്യൻ വിക്കെറ്റ് വേട്ടയിൽ മുൻപിലുള്ള ഏക ഇന്ത്യൻ താരം അനിൽ കുബ്ല മാത്രമാണ്.

FB IMG 1646561577150

അതേസമയം 800 വിക്കറ്റുകളുമായി ടെസ്റ്റ്‌ ക്രിക്കറ്റ് വിക്കെറ്റ് വേട്ടക്കാരിൽ മുത്തയ്യ മുരളീധരനാണ് മുൻപിൽ.708 വിക്കറ്റുകൾ വീഴ്ത്തിയ ഷെയ്ൻ വോൺ പട്ടികയിൽ രണ്ടാമതുണ്ടെങ്കിൽ നിലവിലെ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്‍റെ ആന്‍ഡേഴ്‌സണും(640 വിക്കെറ്റ് ) സ്റ്റുവര്‍ട്ട് ബ്രോഡും(537)  മാത്രമാണ് അശ്വിന് മുൻപിലുള്ളത്.

Previous articleപാക്കിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യന്‍ വനിതകള്‍. ലോകകപ്പില്‍ വിജയ തുടക്കം
Next articleആൾറൗണ്ട് മികവിൽ മാൻ ഓഫ് ദി മാച്ചായി ജഡേജ :സൂപ്പർ റെക്കോർഡുകളും സ്വന്തം