റെക്കോർഡുകളുടെ കൂമ്പാരത്തിൽ അശ്വിൻ!! ചരിത്രനേട്ടങ്ങൾ പേരിൽ ചേർത്തു!!

FogvsvzakAAzYUy

ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിൽ റെക്കോർഡുകൾ കൊണ്ട് അമ്മാനമാടി രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ അലക്സ് കെയറിയുടെ വിക്കറ്റ് നേടിയതോടെ ആയിരുന്നു അശ്വിൻ ഒരുപാട് റെക്കോർഡ് ബുക്കുകളിൽ കയറിപ്പറ്റിയത്. മത്സരത്തിൽ വിക്കറ്റ് നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 450 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബോളറായി അശ്വിൻ മാറുകയായിരുന്നു. തന്റെ ടെസ്റ്റ് കരിയറിൽ 619 വിക്കറ്റുകൾ നേടിയ അനിൽ കുംബ്ലെ മാത്രമാണ് ഈ പട്ടികയിൽ അശ്വിനു മുൻപിലുള്ളത്.

ഒപ്പം ഏറ്റവും വേഗതയിൽ ടെസ്റ്റിൽ 450 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററായി അശ്വിൻ മാറി. കേവലം 89 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് അശ്വിൻ 450 വിക്കറ്റുകൾ സ്വന്തമാക്കിയിരിക്കുന്നത്. 80 മത്സരങ്ങളിൽ 450 വിക്കറ്റുകൾ പൂർത്തീകരിച്ച മുത്തയ്യ മുരളീധരനാണ് ഈ ലിസ്റ്റിൽ അശ്വിനു മുൻപിൽ ഉള്ളത്. മാത്രമല്ല ടെസ്റ്റ് ചരിത്രത്തെ 3000 റൺസും 450 വിക്കറ്റുകളും നേടിയ ഏക ഏഷ്യൻ ക്രിക്കറ്ററാണ് രവിചന്ദ്രൻ അശ്വിൻ ഇപ്പോൾ. അശ്വിനെ സംബന്ധിച്ച് കഴിഞ്ഞ കാലങ്ങളിലെ മികവാർന്ന പ്രകടനങ്ങൾക്ക് ലഭിച്ച ബഹുമതി തന്നെയാണ് ഈ ചരിത്രം നേട്ടങ്ങൾ.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

മത്സരത്തിൽ അലക്സ് കേയറിയുടെ കുറ്റിതെറിപ്പിച്ചായിരുന്നു അശ്വിൻ ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. അശ്വിനെതിരെ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുകയായിരുന്നു കെയറി. എന്നാൽ കൃത്യമായി ഫ്ലൈറ്റ് ചെയ്ത പന്ത് കേയറിയുടെ ബാറ്റിന്റെ എഡ്ജിൽ കൊണ്ട് സ്റ്റമ്പിൽ പതിച്ചു. ഇതിനൊപ്പം ഓസ്ട്രേലിയൻ നായകൻ പാറ്റ് കമിൻസിന്റെ വിക്കറ്റും അശ്വിൻ നേടുകയുണ്ടായി.

മത്സരത്തിൽ ആദ്യദിനം ഇന്ത്യൻ സ്പിന്നർമാരുടെ പൂർണ്ണമായ ആധിപത്യം തന്നെയായിരുന്നു കാണാനായത്. പേസർമാർ നൽകിയ തുടക്കം ഇന്ത്യൻ സ്പിന്നർമാർ മികവാർന്ന രീതിയിൽ തന്നെ ഉപയോഗിച്ചു. രവീന്ദ്ര ജഡേജ ഇന്നിങ്സിൽ 5 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.

Scroll to Top