അശ്വിനെ നമുക്ക് കാണാം :പക്ഷേ ഇവർ പുറത്താക്കുമെന്ന് നെഹ്‌റ

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര നിലവിൽ വളരെ നിർണായകമായ ഘട്ടത്തിലാണ് എത്തി നിൽക്കുന്നത്. ആദ്യ ടെസ്റ്റ്‌ മഴ കാരണം സമനിലയിൽ കലാശിച്ചെങ്കിലും രണ്ടാം ടെസ്റ്റിൽ ഐതിഹാസിക ജയം നേടി ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ ഇത്തവണ പുത്തൻ ചരിത്രം സൃഷ്ടിക്കുമെന്നുള്ള സൂചന നൽകി. എന്നാൽ ലീഡ്സിലെ ടെസ്റ്റ്‌ നാണംകെട്ട ഇന്നിങ്സ് തോൽവി ടീം ഇന്ത്യക്ക് ഇന്ന് അധിക സമ്മർദ്ദമാണ് സമ്മാനിക്കുന്നത്. ടെസ്റ്റ്‌ പരമ്പരയിൽ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ കൂടി ജയിക്കുന്ന ടീമിന് ee പരമ്പര നേടുവാൻ സാധിക്കും. ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗമായ ഈ പരമ്പരയിൽ ഇന്ത്യൻ ടീമിനെ അലട്ടുന്നത് ബാറ്റിങ് നിര കാഴ്ചവെക്കുന്ന മോശം ഫോമാണ്.സ്റ്റാർ ബാറ്റ്‌സ്മാന്മാരായ വിരാട് കോഹ്ലിയും പൂജാരയും രഹാനെയും എല്ലാം മികച്ച പ്രകടനം അവസാന രണ്ട് ടെസ്റ്റിലും പുറത്തെടുക്കുമെന്നാണ് എല്ലാവരും ഉറച്ച് വിശ്വസിക്കുന്നത്.

എന്നാൽ ഓവലിൽ ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യൻ ടീം പ്ലെയിങ് ഇലവൻ എപ്രകാരമാകുമെന്നുള്ള ചർച്ചകൾക്ക് സജീവമായ പ്രാധാന്യം ലഭിക്കുമ്പോൾ മറ്റൊരു വമ്പൻ പ്രവചനവുമായിപ്പോൾ രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റ.മുഹമ്മദ്‌ സിറാജ്, ഇഷാന്ത്‌ ശർമ്മ ഇവരിൽ ആരേലും ഒരാൾ നാലാം ടെസ്റ്റിൽ കളിക്കില്ല എന്നും തുറന്ന് പറഞ്ഞ ആശിഷ് നെഹ്‌റ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളും നടക്കുന്ന പിച്ചുകൾ സ്പിന്നർമാർക്ക് അനുകൂലമായി മാറും എന്നും അഭിപ്രായപെട്ടു.നൂറിൽ അധികം ടെസ്റ്റുകൾ കളിച്ച ഇഷാന്ത് ശർമ്മയെ പ്ലേയിംഗ്‌ ഇലവനിൽ നിന്നും മാറ്റുക പ്രയാസമാണെന്നും നെഹ്‌റ പറഞ്ഞു

“ഓവലിൽ നാലാം ടെസ്റ്റ്‌ ആരഭിക്കുമ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം നോക്കുന്നത് ഇന്ത്യൻ ടീം പ്ലെയിങ് ഇലവനിലേക്കാണ്. പക്ഷേ എന്റെ അഭിപ്രായം അശ്വിൻ ആദ്യ അവസരം നേടി ഓവലിൽ ഉറപ്പായും ടീം ഇന്ത്യക്കായി പന്തെറിയുവാൻ എത്തു എന്നാണ്. ഓവലിലെ ടെസ്റ്റ്‌ മത്സരങ്ങൾ പൊതുവേ ആവർത്തിക്കുന്ന ചരിത്രം നമുക്ക് എല്ലാം അറിയാം. അശ്വിൻ ഒരു ഫാസ്റ്റ് ബൗളർക്ക് പകരം ടീമിലേക്ക് എത്തും “നെഹ്‌റ വിശദമാക്കി

Previous articleരഹാനെക്ക് മുൻപിൽ ശാസ്ത്രി രക്ഷകനാകും :കാരണം പറഞ്ഞ് മുൻ താരം
Next articleഒന്നാമനായി റൂട്ട്. തിരിച്ചടി നേരിട്ട് കോഹ്ലി : കുതിച്ചുകയറി രോഹിത്