രണ്ട് ദിവസത്തിനുള്ളില്‍ കനത്ത തോല്‍വി. അസ്ഗര്‍ അഫ്ഗാന്‍റെ ക്യാപ്റ്റന്‍സി സ്ഥാനം തെറിച്ചു.

അസ്ഗര്‍ അഫ്ഗാനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടീമില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി നടത്താനും ബോര്‍ഡ് മെമ്പര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. ബോര്‍ഡിന്‍റെ ഐക്യ ധാരണയില്‍ ഹസ്മ്ത്തുള്ള ഷഹീദിയെ ഏകദിന – ടെസ്റ്റ് ടീമിന്‍റെ നായകനാകി.

റഹ്മത്ത് ഷായാണ് ഇരു ഫോര്‍മാറ്റിലെയും വൈസ് ക്യാപ്റ്റന്‍. ടി20യിലെ ക്യാപ്റ്റന്‍ ആരാണ് തീരുമാനിച്ചട്ടില്ലെങ്കിലും വൈസ് ക്യാപ്റ്റനായി റാഷീദ് ഖാനെ നിയോഗിച്ചു. സിംമ്പാവക്കെതിരെയുള്ള തോല്‍വിക്ക് കാരണം ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍റെ ചില തീരുമാനങ്ങളാണ് എന്ന് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് അഫ്ഗാന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും താരത്തെ നീക്കിയത്. സിംമ്പാവക്കെതിരെയുള്ള പരമ്പരയുടെ ആദ്യ മത്സരത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ 10 വിക്കറ്റിന്‍റെ തോല്‍വിയാണ് അഫ്ഗാനിസ്ഥാന്‍ വഴങ്ങിയത്. പിന്നീട് രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചു വന്ന ടീം പരമ്പര സമനിലയിലാക്കി.

കാത്തിരിക്കുന്നത് വമ്പന്‍ പരീക്ഷണങ്ങള്‍

Hashmatullah Shahidi

പുതിയ നിയുക്ത ക്യാപ്റ്റന്‍ ഷഹിദിയെ കാത്തിരിക്കുന്നത് വമ്പന്‍ പരീക്ഷണങ്ങളാണ്. പാക്കിസ്ഥാനെതിരെ യുഏഈയില്‍ മൂന്നു വീതം ഏകദിനങ്ങളും – ടി20 യും കളിക്കും. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് നവംമ്പറിലാണ് ഒരുക്കിയിരിക്കുന്നത്.

Previous article17 വയസ്സുകാരിയെ ‘ വനിത സേവാഗാക്കിയത് ‘ രഞ്ജി ക്യാംപിലെ ചേട്ടന്‍മാര്‍
Next articleഞങ്ങള്‍ക്കെതിരെ പിച്ചൊരുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കണം. ആത്മവിശ്വാസത്തോടെ മുഹമ്മദ് ഷമി