ഞങ്ങള്‍ക്കെതിരെ പിച്ചൊരുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കണം. ആത്മവിശ്വാസത്തോടെ മുഹമ്മദ് ഷമി

IMG 20210601 072641

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വരാനിരിക്കുന്നത് പ്രധാന ടെസ്റ്റ് പരമ്പരകളാണ്. ഏറെ കാലം ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടർന്ന ഇന്ത്യൻ ടീമിന് പ്രഥമ ലോക ടെസ്റ്റ് ചമപ്യൻഷിപ് ഫൈനലിലും ഒപ്പം വരാനിരിക്കുന്ന ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലും ജയിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനലിൽ കരുത്തരായ കിവീസ് ടീമിനെ നേരിടുന്ന വിരാട് കോഹ്ലിക്കും സംഘത്തിനും ഇംഗ്ലണ്ടിലെ പിച്ചുകൾ എപ്രകാരം പെരുമാറും എന്നതിൽ ആശങ്കകൾ ഒന്നുമില്ല. ജൂൺ മൂന്നിന് ഇംഗ്ലണ്ടിൽ എത്തിയ ശേഷം അവിടെ ക്വാറന്റൈൻ പൂർത്തിയാക്കി വേഗം പരിശീലനം ആരംഭിക്കുവാനാണ് ടീം ഇന്ത്യയുടെ പദ്ധതി.

ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ ഏറെ നിർണ്ണായകമാകുക ബൗളിംഗ് നിര കാഴ്ചവെക്കുന്ന പ്രകടനമാകുമെന്നതിൽ ക്രിക്കറ്റ്‌ ആരാധകർക്കും സംശയമില്ല. ഇപ്പോൾ ഇന്ത്യൻ പേസ് ബൗളിംഗിന്റെയും സ്പിൻ ബൗളിംഗിന്റെയും കരുത്തിനെ കുറിച്ച് വാചാലനാവുകയാണ് ഇന്ത്യൻ താരം മുഹമ്മദ്‌ ഷമി. പരിക്കിൽ നിന്നും പൂർണ്ണ മുക്തനായ ഷമി മികച്ച പ്രകടനം കാഴ്ചവെക്കുവാനുള്ള തയ്യാറെടുപ്പിലാണ്

ഇന്ത്യൻ ടീമിന്റെ പേസ് നിര എത്രത്തോളം അപകടകാരികൾ എന്ന് എതിരാളികൾ പോലും പുകഴ്ത്തുന്നുണ്ടെന്നാണ് ഷമി പറയുന്നത്. “140 കിലോമീറ്ററിലധികം വേഗതയിൽ പന്തെറിയുവാൻ ഇപ്പോൾ സാധിക്കുന്ന അഞ്ചിലേറെ ബൗളർമാർ ഇന്ത്യൻ സ്‌ക്വാഡിലുണ്ട്. ഒന്നോ രണ്ടോ ബൗളർമാർ എല്ലാ ടീമിലും കാണും പക്ഷേ ഇത്തരത്തിലുള്ള ബൗളർമാർ അടങ്ങിയ ബൗളിംഗ് നിര ഇന്ത്യക്ക് മാത്രം സ്വന്തം. മുൻപ് പല മത്സരങ്ങളിലും അതിഥേയത്വം വഹിക്കുന്ന ടീമുകളെ ഒരൊറ്റ പദ്ധതി തയ്യാറാക്കി നമ്മളെ വീഴ്ത്തുവാൻ ശ്രമിക്കുന്ന സാഹചര്യമായിരുന്നു. പക്ഷേ ഇന്ന് ഇന്ത്യൻ ബൗളിംഗ് നിരയെ കൂടി നോക്കിയാലെ പിച്ച് ഒരുക്കുവാൻ സാധിക്കൂ സ്ക്വാഡിൽ ഇന്ന് ഒട്ടേറെ യുവ താരങ്ങളും ഒപ്പം വളരെ സീനിയർ പേസ് ബൗളർമാരുമുണ്ട്. യുവ താരങ്ങൾക്ക് ഏറെ അനുഭവങ്ങൾ ഷെയർ ചെയ്യണം ഒപ്പം അവർക്കായി പുതിയ പദ്ധതികൾ രൂപീകരിക്കണം. ഒരു ദിവസം ഞങ്ങൾ എല്ലാം വിരമിക്കും അതിന് മുൻപേ ഇവരെ എല്ലാം പരിശീലിപ്പിക്കേണ്ടതുണ്ട് ” ഷമി അഭിപ്രായം വിശദീകരിച്ചു

See also  സിറാജ് ഷോ 🔥 ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 126 റൺസിന്റെ ലീഡ്.
Scroll to Top