ഇന്ത്യക്കെതിരെയുള്ള രണ്ടാം ടി20 യില്‍ ടോസ് നഷ്ടപ്പെട്ട ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ നോബോളുകള്‍ എറിഞ്ഞ് ശ്രീലങ്കന്‍ ബാറ്റര്‍മാരെ സഹായിച്ചു.
7 നോ ബോളുകളാണ് ഇന്ത്യന്‍ ബോളര്‍മാര്‍ എറിഞ്ഞത്. അതില്‍ 5 ഉം അര്‍ഷദീപിന്‍റെ വകയായിരുന്നു. തന്‍റെ ആദ്യ ഓവറില്‍ തുടര്‍ച്ചയായ മുന്നു നോബോളുകളാണ് അര്‍ഷദീപ് എറിഞ്ഞത്. അര്‍ഷദീപിന്റെ ആ ഒരൊറ്റ പന്തില്‍ നിന്ന് മാത്രം ലങ്കയ്ക്ക് കിട്ടിയത് 14 റണ്‍സാണ്. ആ ഓവറില്‍ ആകെ പിറന്നത് 19 റണ്‍സും.
തന്‍റെ രണ്ടാം ഓവര്‍ എറിയാന്‍ വന്ന അര്‍ഷദീപ്, ആ ഓവറില്‍ 2 നോബോളുകള്‍ എറിഞ്ഞു. തന്‍റെ 2 ഓവറില്‍ 37 റണ്‍സാണ് പഞ്ചാബ് താരം വിട്ടുകൊടുത്തത്. ഹര്‍ഷല്‍ പട്ടേലിനു പകരമായാണ് താരം പ്ലേയിങ്ങ് ഇലവനില്‍ എത്തിയത്.
മത്സരത്തില്‍ അര്‍ഷദീപിനെ തേടി നാണക്കേടിന്‍റെ റെക്കോഡും എത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഒരു ടി20 യില്‍ 5 നോ ബോളുകള്‍ എറിയുന്നത്. രാജ്യന്തര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ നോബോളുകള്‍ എറിഞ്ഞ താരം എന്ന റെക്കോഡും അര്‍ഷദീപിന്‍റെ പേരിലായി. 14 നോബോളുകളാണ് താരം ഇതുവരെ എറിഞ്ഞത്. 11 നോബോള്‍ എറിഞ്ഞ ഹസന്‍ അലിയാണ് രണ്ടാമത്.