ട്രിനിഡാഡിൽ നടന്ന വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അർഷ്ദീപ് സിംഗ് ഇന്ത്യൻ ടി 20 ടീമിലേക്ക് തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരെയുള്ള ടി20 മത്സരത്തിലാണ് അര്‍ഷദീപ് അവസാനമായി കളിച്ചത്. പരിക്കും ടീം മാനേജ്‌മെന്റും കാരണം അര്‍ഷദീപിനു ബെഞ്ചില്‍ ഇരിക്കേണ്ടി വന്നു. ആദ്യ ടി20 മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് രോഹിത് ശർമ, ആരാധകര്‍ ഏറെ കാത്തിരുന്ന പേരായ അര്‍ഷദീപ് ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു.
191 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിനെതിരെ ഭുവനേശ്വർ കുമാറും അർഷ്ദീപ് സിങ്ങുമാണ് ഇന്ത്യന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. തുടക്കത്തിലേ ബൗണ്ടറികളുമായി തുടങ്ങിയ വിന്‍ഡീസ് 1.3 ഓവറിൽ 22 റൺസ് കൂട്ടിച്ചേർത്തപ്പോള്‍ അര്‍ഷദീപ് സിങ്ങാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
6 പന്തിൽ 2 ഫോറും 1 സിക്‌സും സഹിതം 15 റൺസെടുത്ത മേയേഴ്‌സിനെയാണ് അര്‍ഷദീപ് പുറത്താക്കിയത്. തന്‍റെ ആദ്യ രണ്ട് പന്തുകള്‍ സിക്സും ഫോറും അടിച്ച മയേഴ്സിനെതിരെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. പേസ് വേരിയേഷനുമായി അര്‍ഷദീപിന്‍റെ ഒരു ബൗണ്‍സര്‍ വിന്‍ഡീസ് താരത്തെ കബിളിപ്പിച്ചു. പന്തില്‍ ബാറ്റ് വച്ച താരത്തിനു പിഴച്ചു. വായുവിൽ ഉയര്‍ന്ന പന്ത് മിഡ് വിക്കറ്റിൽ നിന്ന് ഓടിയെത്തിയ ഭുവനേശ്വർ കുമാര്‍ പിടിച്ചു.
പിന്നാലെ വാലറ്റത്ത് എറിയാനെത്തിയ അര്‍ഷദീപ് സിങ്ങ് ഒന്നാന്തരം ഒരു യോര്‍ക്കറിലൂടെ അകീല്‍ ഹൊസൈന്‍റെ കുറ്റി തെറിപ്പിച്ചു. മത്സരത്തില്‍ 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 2 വിക്കറ്റാണ് അര്‍ഷദീപ് സിങ്ങ് എടുത്തത്.