ദൈവത്തിൻ്റെ മകൻ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. സൂചന നൽകി ജയവർധന.

തുടർച്ചയായ എട്ടു മത്സരങ്ങൾ പരാജയം ഏറ്റുവാങ്ങി ഐപിഎൽ പതിനഞ്ചാം സീസണിൽ നിന്ന് ആദ്യം പുറത്തായ ടീമാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ആണ് ആദ്യവിജയം നേടിയത്. രാജസ്ഥാനെതിരായ മത്സരത്തിൽ മുംബൈ ഒരു പുതുമുഖ ബോളറെ ഇറക്കിയിരുന്നു.

കുമാർ കാർത്തികേയ ആണ് ബോളർ. മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. നാലോവറിൽ വെറും 19 റൺസ് മാത്രം വിട്ടുകൊടുത്ത കാർത്തികേയ സഞ്ജു സാംസൺൻ്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇപ്പോഴിതാ കാർത്തികേയുടെ അരങ്ങേറ്റത്തിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുന്നത് മറ്റൊരുതാരത്തിൻ്റെ അരങ്ങേറ്റത്തെ കുറിച്ചാണ്.

images 1 2

അത് മറ്റാരുമല്ല സാക്ഷാൽ ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ ആണ്. ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് താരത്തിനെ മുംബൈ സ്വന്തമാക്കിയത്. താരപുത്രൻ അരങ്ങേറ്റംകുറിക്കുന്നതിന് സൂചന നൽകിയത് മുംബൈ മുഖ്യ പരിശീലകൻ ജയവർധനെ തന്നെയാണ്.

images 2

“ടീമിലുള്ള എല്ലാവരും പ്ലേയിങ് ഇലവനിലേക്കുള്ള ഒരു ഓപ്ഷനാണ്. കാര്യങ്ങൾ എങ്ങനെ പോകുന്നെന്ന് നമുക്ക് നോക്കാം. മത്സരങ്ങൾ എങ്ങനെ ജയിക്കാം. ശരിയായ കോംബിനേഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. എല്ലാ മത്സരങ്ങളും ആത്മവിശ്വാസം നൽകുന്നതാണ്.ഞങ്ങൾക്ക് ആദ്യ വിജയം നേടാൻ കഴിഞ്ഞു.

images 3 2


വീണ്ടെടുക്കുന്നതിനുമുള്ളതാണ്. ഏറ്റവും മികച്ചവരെയാകും കളത്തിലിറക്കുക. അർജുൻ അവരിലൊരാളാണെങ്കിൽ, ഞങ്ങൾ അത് പരിഗണിക്കും. എല്ലാം പക്ഷേ കോംബിനേഷനുകളെ ആശ്രയിച്ചിരിക്കുന്നു.”-ജയവർധനെ പറഞ്ഞു.

Previous articleതങ്ങൾക്ക് പിഴച്ചതെവിടെയാണെന്ന് അക്കമിട്ട് തുറന്നുപറഞ്ഞ് ജയവർധന.
Next articleവെടിക്കെട്ട് പ്രകടനവുമായി രോഹിത് ശര്‍മ്മ. മുംബൈ ❛സിക്സ്മാന്‍❜