ക്രിക്കറ്റ് ആരാധകർക്കും ഒപ്പം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മാനേജ്മെന്റിനും കനത്ത തിരിച്ചടി സമാനിച്ച് സ്റ്റാർ പേസ് ബൗളർ ജോഫ്ര ആർച്ചർ ഈ വർഷം ക്രിക്കറ്റ് മത്സരങ്ങളിലേക്ക് തിരിച്ചുവരുവാനുള്ള സാധ്യതകൾ അടയുന്നു. എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും നിരാശ സമ്മാനിച്ചാണ് ഇക്കാര്യത്തിൽ താരത്തിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം ഇപ്പോൾ പുറത്ത് വരുന്നത്.താരത്തിന്റെ പരിക്കിനെ കുറിച്ച് ക്രിക്കറ്റ് ലോകത്ത് വളരെ അധികം സംശയങ്ങളും ഒപ്പം വിശദമായ ചില ആശങ്കകളും കഴിഞ്ഞ ആഴ്ചകളിൽ നിറഞ്ഞുനിന്നിരുന്നു. വരാനിരിക്കുന്ന ടി :20 ലോകകപ്പിലും ഐപില്ലിലും ഒപ്പം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നിർണായകമായ ആഷസ് പരമ്പരയിലും ജോഫ്ര ആർച്ചർ കളിക്കില്ല
പരിക്കിനെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ച് മാസം പൂർത്തിയായ ഇന്ത്യക്ക് എതിരായ ടി :20 പരമ്പരക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയ ആർച്ചർ പക്ഷേ അടുത്തിടെ ഒരു കൗണ്ടി മത്സരത്തിൽ ഒരു ഓവർ പന്തെറിഞ്ഞ ശേഷം മത്സരത്തിൽ നിന്നും കൈവിരലിലെ വേദന കാരണം പിന്മാറി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ വലത്തേ എൽബോക്ക് ബാധിച്ച പരിക്ക് ഗുരുതരമാനെന്നും ഒപ്പം ഈ വർഷം തുടർ ചികിത്സകൾ അടക്കം പൂർത്തിയാക്കി മുൻപോട്ട് പോകേണ്ടതിനാൽ താരം ഒരു മത്സരവും ഈ വർഷം കളിച്ചേക്കില്ല. ടീം ഇന്ത്യക്ക് എതിരായ ആദ്യ രണ്ട് ടെസ്റ്റുകൾ കളിക്കാനുള്ള സ്‌ക്വാഡിൽ ആർച്ചറെ ഉൾപെടുത്തിയിരുന്നില്ല.
അതേസമയം ആർച്ചറിന്റെ ഈ പരിക്ക് ഐപിഎല്ലിൽ അദേഹത്തിന്റെ ടീമായ രാജസ്ഥാൻ റോയൽസിനും ഒപ്പം ടീം നായകൻ മലയാളി താരം സഞ്ചുവിനും വെല്ലുവിളിയാണ്. ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള താരത്തിന്റെ അഭാവം ഈ കൊല്ലത്തെ രാജസ്ഥാൻ ടീമിന്റെ വിജയപ്രതീക്ഷകൾക്കും ശക്തമായ തിരിച്ചടിയാണ്. കൂടാതെ ആഷസ് സ്വപനം കാണുന്ന ഇംഗ്ലണ്ട് ടീമിനും താരത്തിന്റെ ആവശ്യകത ബൗളിംഗ് ഡിപ്പാർട്ടുമെന്റിൽ അത്യാവശ്യമാണ്