ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനം ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത് .ഇംഗ്ലണ്ട് എതിരായ നിർണായക ടെസ്റ്റ് പരമ്പര നടക്കുന്നതിനാൽ മുൻ നിര താരങ്ങൾ ഇല്ലാതെയാകും ടീം ഇന്ത്യ ലങ്കയിലേക്ക് പറക്കുക .യുവതാരങ്ങളുടെ ഒരു സ്‌ക്വാഡിനെ ബിസിസിഐ വൈകാതെ പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ .വരുന്ന ഇന്ത്യ : ശ്രീലങ്ക പരമ്പരയിലെ എല്ലാ മത്സരങ്ങളും നടക്കുക അടച്ചിട്ട സ്റ്റേഡിയത്തിലാകും . ശ്രീലങ്കയില്‍ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകൾ കുറവാണെങ്കിലും മത്സരങ്ങള്‍ എല്ലാം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണ് ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഏറ്റവും പുതിയ തീരുമാനം .
ഏകദിന പരമ്പരയിലെ മത്സരങ്ങൾ ജൂലൈ 13,16,19 തിയ്യതികളിലാണ് നടക്കുക .പിന്നാലെ ടി20 മത്സരങ്ങളും നടക്കും.ജൂലൈ ആദ്യ വാരം തന്നെ ടീം ഇന്ത്യ ലങ്കയിലേക്ക് പറക്കും എന്നാണ് ചില ഉന്നത ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന .ലങ്കയിലെത്തുന്ന ടീം ഏഴ് ദിവസത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കേണ്ടതുണ്ട് .കൂടാതെ ആദ്യ 3 ദിവസം താരങ്ങൾ എല്ലാം റൂമിൽ തന്നെ കടക്കണം എന്നാണ് ചട്ടം .ലങ്കയിലും ഐപിൽ സമാന കർക്കശ കോവിഡ് പ്രോട്ടോകോളാണ് പരമ്പരക്കായി എത്തുന്ന ഇന്ത്യൻ സംഘം പാലിക്കേണ്ടത്.
അതേസമയം താരങ്ങൾക്കൊപ്പം ആര് പരിശീലകനായി ശ്രീലങ്കയിലേക്ക് പോകും എന്ന കാര്യത്തിലും ഇതുവരെ ബിസിസിഐ അന്തിമ ചിത്രം ഒന്നും നൽകിയിട്ടില്ല .ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മത്സരങ്ങൾക്കായി ലങ്കയിലേക്ക് പോകുന്ന ഇന്ത്യൻ താരങ്ങളെ മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുമെന്നാണ് .മുതിര്‍ന്ന താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് ജൂൺ ആദ്യ വാരം പോകുന്നതിനാൽ ശ്രീലങ്കൻ പര്യടനത്തിൽ ധവാൻ അല്ലെങ്കിൽ ഹാർദിക് പാണ്ട്യ ടീമിനെ നയിക്കും എന്നാണ് സൂചന .