ഇന്ത്യയുടെ എക്കാലത്തെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് കപ്പിൽ ദേവ്. അതുപോലെ തന്നെ ഇന്ത്യ കണ്ട എക്കാലത്തെ മികച്ച സ്പിന്നർമാരിൽ ഒരാളാണ് അനിൽ കുബ്ലെ. ഇപ്പോൾ ഇതാ അനിൽ കുബ്ലെയുടെ അരങ്ങേറ്റ ടെസ്റ്റിൽ കപിൽദേവിന്റെ ചീത്ത കേട്ട് കുംബ്ലെ കരഞ്ഞു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനായ ബിഷൻ സിംഗ് ബേദി.
ഓൾഡ് ട്രാഫോർഡിൽ 1990ൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനായിരുന്നു പരസ്യമായി കുബ്ലയെ കപ്പിൽ ദേവ് ചീത്ത പറഞ്ഞത്. അനിൽ കുബ്ലെയെ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ എടുക്കുവാൻ ആദ്യം കടുത്ത എതിർപ്പായിരുന്നു ഉയർന്നുവന്നത്. കാരണം അദ്ദേഹത്തിൻ്റെ ഉയരം ആയിരുന്നു. ഉയരം കൂടുതലായതിനാൽ പന്ത് കാര്യമായി തിരിക്കാൻ സാധിക്കില്ല എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്.
കണ്ണുപൊട്ടുന്ന ചീത്തയാണ് കപിൽദേവ് കുബ്ലയെ വിളിച്ചതെന്ന് ബേദി പറയുന്നു. ചീത്ത പറയാൻ കാരണം അലം ലാമ്പിനെതിരെ കപിൽദേവ് ബൗൺസർ എറിഞ്ഞു. ആ പന്തിൽ ലാമ്പ് നൽകിയ അനായാസ ക്യാച്ച് അരങ്ങേറ്റക്കാരനായ കുബ്ലെ കൈവിട്ടു. അതിനായിരിന്നു കപിൽ ദേവ് ചീത്ത പറഞ്ഞത്.ബേദിയുടെ വാക്കുകളിലൂടെ..”1990ല്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ടെസ്റ്റിലായിരുന്നു കുംബ്ലെയെ കപില്‍ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചത്. ചായക്ക് തൊട്ടു മുമ്പ് കപില്‍ കുംബ്ലെയെ ഡീപ് ഫൈന്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യാന്‍ വിട്ടു. അതിനുശേഷം അലന്‍ ലാംബിനെതിരെ ബൗണ്‍സര്‍ എറിഞ്ഞു. ആ പന്തില്‍ ലാംബ് നല്‍കിയ അനായാസ ക്യാച്ച് കുംബ്ലെ കൈവിട്ടു.
കുംബ്ലെയുടെ അരങ്ങേറ്റ ടെസ്റ്റായിരുന്നു അത്. ഞാനായിരുന്നു അന്ന് ടീം മാനേജര്‍. ക്യാച്ച് കൈവിട്ടതിന് ഗ്രൗണ്ടില്‍ വെച്ചു തന്നെ കപില്‍ കുംബ്ലെയെ ചീത്ത പറഞ്ഞു. ആ സമയം കപില്‍ നൂറോളം ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടായിരുന്നു എന്നാണ് എന്‍റെ ഓര്‍മ. ചായക്കായി ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ ഞാന്‍ കാണുന്നത് കുംബ്ലെ കരയുന്നതാണ്. ആ സമയം അദ്ദേഹം കരഞ്ഞത് നന്നായി. അതിലൂടെ അദ്ദേഹത്തിന്‍റെ സങ്കടങ്ങളെല്ലാം ഒഴുകി പോയി കാണണം. എങ്കിലും ആ സമയം കുംബ്ലെക്ക് ശരിക്കും വേദനിച്ചിട്ടുണ്ടാകും.”-ബേദി പറഞ്ഞു.