പരിക്കേറ്റ മാര്‍ക്ക് വുഡിനു പകരം ലക്നൗ ല്‍ എത്തുന്നത് പര്‍പ്പിള്‍ ക്യാപ് ജേതാവ്

Andrew Tye

ഐപിഎല്‍ ആരംഭിക്കുന്നതിനു മുന്‍പേ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡിന് പരിക്കേറ്റത് വന്‍ തിരിച്ചടിയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ഇംഗ്ലണ്ട് താരത്തിനു പരിക്കേറ്റത്. കൈമുട്ടിനു പരിക്കേറ്റ താരത്തിനു പന്തെറിയാന്‍ ബുദ്ധിമുട്ടായതിനാലാണ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത്. മെഗാ ലേലത്തില്‍ 7.5 കോടി രൂപക്കായിരുന്നു മാര്‍ക്ക് വുഡിനെ ലക്നൗ സൂപ്പര്‍ ജയന്‍റസ് സ്വന്തമാക്കിയത്.

ടൂര്‍ണമെന്‍റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ആരംഭിക്കേ മാര്‍ക്ക് വുഡിനു പകരക്കാരനായി ഓസ്ട്രേലിയന്‍ ബോളര്‍ ആന്‍ഡ്രൂ ടൈ എത്തും. അടിസ്ഥാന വിലയായ ഒരു കോടി രൂപക്കാണ് പുതിയ ടീമായ ലക്നൗല്‍ എത്തുക. ഓസ്ട്രേലിയക്കായി 32 ടി20 കളിച്ച താരം 47 വിക്കറ്റ് നേടിയട്ടുണ്ട്.

276373

27 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 40 വിക്കറ്റും സ്വന്തമാക്കിയട്ടുണ്ട്. 2018 ല്‍ പഞ്ചാബ് ജേഴ്സിയില്‍ 14 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റ് വീഴ്ത്തി പര്‍പ്പിള്‍ ക്യാപും നേടിയട്ടുള്ള താരമാണ് ആന്‍ഡ്രൂ ടൈ. ലക്നൗ സൂപ്പര്‍ ജയന്‍റസിന്‍റെ അരങ്ങേറ്റ മത്സരം മാര്‍ച്ച് 28 ന് മറ്റൊരു പുതിയ ടീമായ ഗുജറാത്തിനെതിരെയാണ് .

See also  "അധികം ആലോചിക്കേണ്ട. സഞ്ജുവും പന്തും ലോകകപ്പിൽ വേണം". നിർദ്ദേശവുമായി ഗില്‍ക്രിസ്റ്റ്.
Lucknow Andrew Tye

Lucknow Super Giants Squad: KL Rahul (c), Ravi Bishnoi, Marcus Stoinis, Deepak Hooda, Jason Holder, Manish Pandey, Quinton de Kock, Krunal Pandya, Andrew Tye, Avesh Khan, Ankit Singh Rajpoot, Krishnappa Gowtham, Dushmanta Chameera, Shahbaz Nadeem, Manan Vohra, Mohsin Khan, Ayush Badoni, Kyle Mayers, Karan Sharma, Evin Lewis, Mayank Yadav

Scroll to Top