ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്‌സ് ടെസ്റ്റിനായി ക്രിക്കറ്റ് ലോകം ആകാംക്ഷയോടെയാണ് ഇപ്പോൾ കാത്തിരിക്കുന്നത്. നിർണായക ടെസ്റ്റ് പരമ്പരയിൽ 1-0ന് മുൻപിലേക്ക് എത്തിയ ഇന്ത്യൻ ടീമിനും നാട്ടിലെ ടെസ്റ്റ് പരമ്പര ജയിക്കാൻ ആഗ്രഹിക്കുന്ന ജോ റൂട്ടിന്റെ ഇംഗ്ലണ്ട് സംഘത്തിനും മൂന്നാം ടെസ്റ്റ് പ്രധാനമാണ്.മൂന്നാം ടെസ്റ്റിന് ഇന്ന് ആരംഭം കുറിക്കുമെങ്കിലും ഇപ്പോയും ലോർഡ്‌സ് ടെസ്റ്റിനിടയിൽ സംഭവിച്ച ചില വാക്പോരാട്ടം തന്നെയാണ് ക്രിക്കറ്റ് ലോകം സജീവ ചർച്ചയാക്കി മാറ്റുന്നത്. ലോർഡ്‌സ് ടെസ്റ്റിലെ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ്ങിനിടയിൽ സീനിയർ താരം ജെയിംസ് അൻഡേഴ്സനും ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയുമായി രൂക്ഷ വാക്പോര് നടന്നിരുന്നു. ബുംറ തുടർ ബൗൺസറുകൾ എറിഞ്ഞതിലാണ് താരം ആശങ്ക വിശദമാക്കിയത്. മത്സരത്തിൽ അൻഡേഴ്സന്റെ ബോഡി ലക്ഷ്യമാക്കി താരത്തിന് പരിക്കേൽപ്പിക്കുകയെന്നത് ഇന്ത്യൻ തന്ത്രമായിരുന്നോ എന്നും പല ക്രിക്കറ്റ് നിരീക്ഷകരും ചോദിക്കുന്നുണ്ട്.
എന്നാൽ ഈ വിഷയത്തിൽ വീണ്ടും ഒരു പ്രതികരണം നടത്തുകയാണ് ജെയിംസ് അൻഡേഴ്സൺ.ബുംറയുടെ ഓവർ താൻ ജീവിതത്തിൽ നേരിട്ട വ്യത്യസ്തമായ ഒരു അനുഭവമായിരുന്നെന്ന് പറഞ്ഞ താരം ഇത്തരത്തിൽ ഒരു സാഹചര്യം ഇതുവരെ കരിയറിൽ നേരിട്ടില്ല എന്നും വിശദമാക്കി. എന്റെ വിക്കറ്റ് നേടുവാൻ തന്നെയാണോ ബുംറ ആ ഓവറിൽ ശ്രമിച്ചത് എന്നതിൽ ഇപ്പോഴും സംശയമുണ്ടെന്ന് പറഞ്ഞ താരം ഇത്തരത്തിൽ ഒരിക്കലും ആരും തന്നോട് ചെയ്തിട്ടില്ല എന്നും തുറന്ന് പറഞ്ഞു.
“ബാറ്റിങ് കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് എത്തിയ ബാറ്റ്‌സ്മാന്മാരെല്ലാം പറഞ്ഞത് പിച്ച് സ്ലോ എന്നാണ് പക്ഷേ ഞാൻ നേരിട്ട ബുംറയുടെ ആദ്യ പന്ത് തന്നെ അതിവേഗ ബൗൺസറായിരുന്നു. ഒരിക്കലും ആ ഒരു സ്പീഡിൽ ബുംറ എറിയാറില്ല. ബുംറ ആ ഓവറിൽ 12 പന്തുകൾ എന്തോ ഏറിഞ്ഞു. അദ്ദേഹം എല്ലാം എന്റെ തലക്ക് നേരെ ബൗൺസറാണ് എറിഞ്ഞത്. രണ്ട് പന്ത് എന്തോയാണ് സ്റ്റമ്പിന് നേരെ വന്നിട്ടുള്ള പന്തുകൾ. ഇങ്ങനെ ഒരു സാഹചര്യവും ഞാൻ മുൻപ് നേരിട്ടില്ല “അൻഡേഴ്സൺ അഭിപ്രായം വ്യക്തമാക്കി. വരാനിരിക്കുന്ന ടെസ്റ്റുകളിൽ ജയിക്കാനായി കഴിയും എന്നും അൻഡേഴ്സൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു