ഹെലികോപ്റ്റർ ഷോട്ടുമായി സ്റ്റാറായി റാഷിദ്‌ ഖാൻ

ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം പ്രിയ ആരാധകരെ സ്വന്തമാക്കിയ താരമാണ് അഫ്‌ഘാനിസ്ഥാൻ ആൾറൗണ്ടർ റാഷിദ്‌ ഖാൻ. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഏത് ബാറ്റിങ് നിരയെയും വീഴ്ത്തുന്ന റാഷിദ്‌ ഖാന്റെ ബൗളിംഗ് മികവിന് പലപ്പോഴും ക്രിക്കറ്റ്‌ പ്രേമികൾ കയ്യടികൾ നൽകുന്ന പതിവുണ്ട്. റാഷിദ് ഖാൻ അടക്കം മിക്ക അഫ്‌ഘാൻ താരങ്ങളും നിലവിൽ ഏറെ ഭീതിയുടെ ആശങ്കയിലാണ്.അഫ്‌ഘാൻ ക്രിക്കറ്റ്‌ ടീമിന്റെ ഭാവി എന്താകുമെന്ന് ക്രിക്കറ്റ്‌ ലോകം ആശങ്കപെടുമ്പോൾ വീണ്ടും ക്രിക്കറ്റ്‌ പ്രേമികളെ അടക്കം ഒരു ബാറ്റിങ് പ്രകടനത്താൽ തന്നെ വളരെ ഏറെ അമ്പരപ്പിക്കുകയാണ് റാഷിദ്‌ ഖാൻ. ഇപ്പോൾ ഒരു ടി :20 ടൂർണമെന്റിന്റെ ഭാഗമായി യൂകെയിലുള്ള താരം ഇന്നലെ നടന്ന ടി :20 ബ്ലാസ്റ്റ് ടൂർണമെന്റ് ക്വാർട്ടർ ഫൈനലിൽ നേടിയ ഒരു അത്ഭുതം ഷോട്ട് എല്ലവരിലും ചർച്ചയായി മാറുകയാണ്.

ക്വാർട്ടർ ഫൈനലിൽ തന്റെ ടീമിനായി മികച്ച ആൾറൗണ്ട് പ്രകടനവും ഒപ്പം മാസ്മരിക ഫിനിഷിങ് ബാറ്റിങ്ങും താരം കാഴ്ചവെച്ചു.മത്സരത്തിൽ 9 പന്തിൽ നിന്നും 27 റൺസ് അടിച്ചെടുത്ത താരം ജയവും സമ്മാനിച്ചു. ബൗളിങ്ങിൽ നാല് ഓവറിൽ വെറും 25 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്താനും റാഷിദദിന് കഴിഞ്ഞു. 21 പന്തിൽ ജയിക്കാൻ 43 റൺസ് ടീമിന് വേണമെന്നിരിക്കെ ക്രീസിൽ എത്തിയ റാഷിദ്‌ ഖാൻ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ടീമിനെ ജയിപ്പിച്ചു. റാഷിദ്‌ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായി അവാർഡും നേടിയത്.

എന്നാൽ താരം മത്സരത്തിലെ പതിനെട്ടാം ഓവറിൽ ക്രീസിൽ നിന്നും ചാടി ഇറങ്ങി കളിച്ച ഒരു ഷോട്ടാണ് ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം ഞെട്ടിക്കുന്നത്. മാസ്മരികമായ ഒരു ഹെലികോപ്റ്റർ ഷോട്ട് കളിച്ചാണ് റാഷിദ്‌ ഖാൻ ക്രിക്കറ്റ്‌ ലോകത്തെ എല്ലാം അമ്പരപ്പിച്ചത്.താരത്തിന്റെ അപൂർവ്വമായ ഷോട്ട് കാണികളെയും ടീം അംഗങ്ങളെ എല്ലാം ഞെട്ടിച്ചു.താരത്തിന്റെ ഈ ഒരു ഷോട്ടിന് പിന്നാലെ ഇന്ത്യൻ ഇതിഹാസ നായകൻ ധോണിയുമായിട്ടാണ് മിക്ക താരങ്ങളും റാഷിദ് ഖാന്റെ ഈ ഷോട്ടിനെ താരതമ്യം ചെയ്യുന്നത്