ഹർദിക് ഇന്ധന കുറവുള്ള എൻജിൻ തകരാറുള്ള വിമാനം എന്ന് അമിത് മിശ്ര.

ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് ഗൂഗ്ലി ഉപയോഗിച്ച് ബാറ്റ്സ്മാൻമാരെ കുഴക്കിയ അമിത് മിശ്ര, വിരമിച്ച ശേഷം സോഷ്യൽ മീഡിയയിലൂടെയാണ് ആളുകളെ കുഴപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ തന്നെ ആക്രമിക്കാൻ വരുന്നവർക്ക് കനത്ത മറുപടി നൽകി എപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ താരം നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോഴിതാ ഹർദിക്ക് പാണ്ഡ്യയെ പറ്റി മിശ്ര പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ഇന്നലെയായിരുന്നു ദക്ഷിണാഫ്രിക്ക- ഇന്ത്യ മൂന്നാം ട്വൻറി 20 മത്സരം. മത്സരത്തിൽ പരമ്പരയിലെ ആദ്യ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. പുതുമുഖ ടീമായ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹർദിക്ക് 21 പന്തിൽ 4 ബൗണ്ടറികളോടെ 31 റൺസെടുത്ത് പുറത്താകാതെ നിന്നു. മത്സരത്തിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു.

images 13 1

ഹർദിക്കിൻ്റെ ക്യാച്ച് മില്ലർ കൈവിട്ടിരുന്നു. ഇൻസൈഡ് എഡ്ജ് എല്ലാം ബൗണ്ടറി പോവുകയും ചെയ്തു. 31 റൺസ് എടുത്തെങ്കിലും ഭാഗ്യം കൊണ്ട് കെട്ടിപ്പടുത്ത ഇന്നിങ്സ് ആയിരുന്നു അത്.ഇതിന് പിന്നാലെയാണ് ഹർദിക്കിനെ ട്രോളി മിസ്ര രംഗത്തെത്തിയത്.

images 15 1

“ഹാർദിക് പാണ്ഡ്യ ഇന്ന് വളരെ ഭാഗ്യവാനാണ്, ഇന്ധനം കുറവുള്ള വിമാനം, തകരാറുള്ള എഞ്ചിൻ ഉപയോഗിച്ച്, ഇടിമിന്നലിൽ ഉള്ളപ്പോഴും, സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കാൻ കഴിഞ്ഞു.”-ഇതായിരുന്നു ഹർദിക്കിനെ ട്രോളുന്ന അമിത് മിശ്രയുടെ ട്വീറ്റ്. എന്തുതന്നെയായാലും താരത്തിൻ്റെ ഈ ട്വീറ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ കത്തിക്കയറിയത്.

Previous articleഇന്ത്യക്ക് കനത്ത തിരിച്ചടി; നിർണായക ടെസ്റ്റിന് മുമ്പ് സൂപ്പർ താരം പുറത്ത് ?
Next articleഐസിസി ടി20 റാങ്കിങ്ങ്. വന്‍ മുന്നേറ്റവുമായി ഇഷാന്‍ കിഷന്‍