ഐസിസി ടി20 റാങ്കിങ്ങ്. വന്‍ മുന്നേറ്റവുമായി ഇഷാന്‍ കിഷന്‍

Picsart 22 06 15 12 37 22 072

പുതുക്കിയ ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷനു വമ്പന്‍ നേട്ടം. 68 സ്ഥാനങ്ങള്‍ മുന്നേറി ഏഴാം സ്ഥാനത്തെത്തി. ബോളര്‍മാരായ ചഹലും, ഭുവനേശ്വര്‍ കുമാറും റാങ്കില്‍ ചലനമുണ്ടാക്കി. സൗത്താഫ്രിക്കന്‍ പരമ്പരയില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും 164 റണ്‍സ് നേടിയാണ് ഇഷാന്‍ കിഷാന്‍ ആദ്യ പത്തിലെത്തിയത്. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും ഇഷാന്‍ കിഷനാണ്. 14ാം സ്ഥാനത്തുള്ള കെല്‍ രാഹുലാണ് രണ്ടാമത്.

ശ്രേയസ്സ് അയ്യരും (16) രോഹിത് ശര്‍മ്മയും ഓരോ റാങ്കിങ്ങ് നഷ്ടമായി. അതേ സമയം രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായി വീരാട് കോഹ്ലി 21ാ മതായി. ബാബര്‍ അസമാണ് ബാറ്റിംഗ് റാങ്കില്‍ ഒന്നാമത്.

Rishab and ishan and shreyas

ബോളിംഗില്‍ ഭുവനേശ്വര്‍ കുമാര്‍ ഏഴ് സ്ഥാനങ്ങള്‍ മുന്നേറി 11ാമതും 4 സ്ഥാനങ്ങള്‍ മുന്നേറി ചഹല്‍ 26ാമത് എത്തി. ഓസ്ട്രേലിയന്‍ താരം ജോഷ് ഹേസല്‍വുഡാണ് ബോളിംഗ് റാങ്കില്‍ ഒന്നാമത്. ശ്രീലങ്കന്‍ സ്പിന്നര്‍ തീക്ഷണ 16 സ്ഥാനങ്ങള്‍ മുന്നേറി എട്ടാമതും എത്തി. ന്യൂസിലന്‍റിനെതിരെയുള്ള തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ജോ റൂട്ട് ടെസ്റ്റ് ബാറ്റിംഗ് റാങ്കില്‍ ഒന്നാമതെത്തി.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
joe root breaks sachin tendulkars record as he completes 10000 test runs achieves an unique feat

ബോളിംഗ് റാങ്കില്‍ ജസ്പ്രീത് ബുംറ മൂന്നാമത് എത്തി. രവിചന്ദ്ര അശ്വിന്‍ രണ്ടാമതാണ്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ജഡേജയും അശ്വിനും ആദ്യ രണ്ട് സഥാനം നിലനിര്‍ത്തി.

Scroll to Top