മത്സരത്തിന്‍റെ മൂന്നാം പന്തില്‍ പരിക്കേറ്റ് പുറത്ത്. വേദന സഹിച്ച് തകര്‍പ്പന്‍ അര്‍ദ്ധസെഞ്ചുറിയുമായി അമ്പാട്ടി റായുഡു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 11 റണ്‍സിനു പഞ്ചാബ് പരാജയപ്പെടുത്തി. ശിഖാര്‍ ധവാന്‍റെ അര്‍ദ്ധസെഞ്ചുറിയില്‍ 188 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ ചേസ് ചെയ്ത ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ 176 റണ്‍സില്‍ എത്താനാണ് സാധിച്ചത്. അവസാന ഓവറില്‍ 27 റണ്‍സ് വേണമെന്നിരിക്കെ 15 റണ്‍സ് മാത്രമാണ് റിഷി ധവാന്‍റെ അവസാന ഓവറില്‍ നേടാന്‍ കഴിഞ്ഞത്.

വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടിയപ്പോള്‍ അഞ്ചാമനായി എത്തിയ അമ്പാട്ടി റായുഡുവാണ് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. മത്സരത്തില്‍ ചേസിങ്ങിന്‍റെ അടുത്ത് വരെ എത്തിച്ചത് റായുഡുവായിരുന്നു. 39 പന്തില്‍ 7 ഫോറും 6 സിക്സും സഹിതം 78 റണ്ണാണ് താരം നേടിയത്.

f908d4d0 ecf3 458e a4ab d2080037c1de

മത്സരത്തില്‍ സന്ദീപ് ശര്‍മ്മയെ ഹാട്രിക്ക് സിക്സിനു പറത്തിയിരുന്നു. പരിക്കുകൊണ്ട് വേദന പുളഞ്ഞായിരുന്നു അമ്പാട്ടി റായുഡുവിന്‍റെ പ്രകടനം. മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സില്‍ മായങ്ക് അഗര്‍വാളിന്‍റെ ഷോട്ട് തടഞ്ഞ റായുഡുവിനു കൈക്ക് പരിക്കേറ്റു. പിന്നീട് ഫീല്‍ഡ് ചെയ്യാന്‍ താരം ഇറങ്ങിയിരുന്നില്ലാ.

6c352b3a 7d45 4655 a2f4 4894b5d31baf

ഇതിനു ശേഷമായിരുന്നു അമ്പാട്ടി റായുഡുവിന്‍റെ തകര്‍പ്പന്‍ പ്രകടനത്തിനു സാക്ഷ്യം വഹിച്ചത്. ബാറ്റിംഗിനിടെ വേദനയും താരം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

Previous articleഅമ്പരിപ്പിക്കുന്ന ലുക്കുമായി റിഷി ധവാന്‍ ; കാരണം ഇതാണ്
Next articleബുംറയെക്കാൾ അപകടകാരി ഷഹീദ് അഫ്രീദി. അവകാശവാദവുമായി മുൻ പാക്കിസ്ഥാൻ താരം.