പുറത്തെ പരിക്ക് കാരണം വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിന്നും ജസ്പ്രീത് ബുംറ പുറത്തായി. ഇപ്പോഴിതാ കുറച്ച് നാള്‍ മുന്‍പ് ബുംറയെക്കുറിച്ച് ഷോയിബ് അക്തര്‍ പറയുന്ന ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബുംറയുടെ ആക്ഷനെക്കുറിച്ച് പറഞ്ഞ താരം താരം നേരിടാന്‍ പോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞിരുന്നു.
” അവന്‍റെ ബോളിംഗ് ഫ്രണ്ട് ആക്ഷനെ അടിസ്ഥാനമാക്കിയാണ്. അത്തരം ആക്ഷനുള്ള ബൗളര്‍മാര്‍ പിന്‍ഭാഗവും ഷോള്‍ഡര്‍ സ്പീഡുകൊണ്ടാണ് പന്തെറിയുക. ഞങ്ങളുടെ സെഡ് ഓണ്‍ ആക്ഷനാണ്. അതിനാല്‍ പിന്‍ഭാഗത്തെ സമര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഫ്രണ്ട് ഓണ്‍ ആക്ഷനില്‍ അത് സാധിക്കില്ല. എത്ര ശ്രമിച്ചാലും പരിക്കില്‍ നിന്നും രക്ഷപ്പെടാനാകില്ലാ ” അക്തര്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഇയാന്‍ ബിഷപ്പിനും ഷെയിന്‍ ബോണ്ടിനും ഇത്തരം ആക്ഷനായിരുന്നു എന്നും ഒരു മത്സരം കളിച്ചാല്‍ പിന്നീടം വിശ്രമിക്കണം എന്നും അക്തര്‍ ആവശ്യപ്പെടുന്നുണ്ട്.
”നിങ്ങൾ അവനെ എല്ലാ മത്സരങ്ങളും കളിച്ചാൽ, ഒരു വർഷത്തിനുള്ളിൽ, അവൻ പൂർണ്ണമായും തകരും. അഞ്ചിൽ മൂന്ന് മത്സരങ്ങൾ മാത്രം കളിപ്പിക്കുക. എന്നേക്കും നിലനിൽക്കണമെങ്കിൽ ബുംറയ്ക്ക് ഈ ഒരു കാര്യം കൈകാര്യം ചെയ്യേണ്ടിവരും, ”അദ്ദേഹം കൂട്ടിച്ചേർത്തു.