അവനെ വിമര്‍ശനങ്ങളില്‍ നിന്നും വെറുതേ വിടൂ. ആവശ്യവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

surya and kl

കാര്യവട്ടത്ത് നടന്ന ആദ്യ ടി20 മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സൗത്താഫ്രിക്കന്‍ പേസ് ആക്രമണത്തെ അതിജീവിച്ച കെല്‍ രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. മത്സരത്തില്‍ 56 പന്തില്‍ 51 റണ്‍സ് നേടിയ കെല്‍ രാഹുലിന്‍റെ മെല്ലപോക്കിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സൂര്യകുമാര്‍ യാദവ് ആക്രമിച്ചു കളിക്കുമ്പോള്‍ കെല്‍ രാഹുല്‍ നങ്കൂരമിട്ട് കളിക്കുകയായിരുന്നു. ഇപ്പോഴിതാ രാഹുല്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

“രാഹുലിന്റെ മെല്ലപോക്കിനെതിരെ ആളുകൾ വിമര്‍ശിക്കുകയാണ്, എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾ 107 റണ്‍സ് മാത്രം പിന്തുടരുകയാണെങ്കിൽ, സാഹചര്യങ്ങൾ ബുദ്ധിമുട്ടാണെങ്കിൽ, ബാറ്റർ എന്തിനാണ് അടിച്ച് കളിക്കാന്‍ നോക്കുന്നത്? “

“അവൻ പന്ത് അടിച്ചുതുടങ്ങാൻ തീരുമാനിക്കുകയും സെറ്റിൽ ചെയ്യുന്നതിനുപകരം പുറത്താകുകയും ചെയ്‌തിരുന്നെങ്കിൽ, അത് നിരുത്തരവാദപരമാകുമായിരുന്നു. അവൻ നന്നായി ബാറ്റ് ചെയ്തു, എന്റെ അഭിപ്രായത്തിൽ: സാഹചര്യങ്ങളെെ മാനിക്കുകയും അതിനനുസരിച്ച് കളിക്കുകയും ചെയ്തു. അതിനാൽ ദയവായി അവനെ വിമര്‍ശിക്കാതിരിക്കൂ ” ചോപ്ര തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.

See also  ഹർദിക്കിനെ പിടിച്ചു നിർത്താൻ ശ്രമിച്ചില്ല. മുംബൈയിൽ പോകാൻ സമ്മതം മൂളി. നെഹ്റ പറയുന്നു.
Scroll to Top