ഇന്ത്യൻ ടീമിൽ തന്നെ ഭയപ്പെടുത്തിയ എതിരാളിയുടെ പേര് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. എന്നാൽ ഇങ്ങനെ ഒരു കാര്യം അദ്ദേഹം പറയുമ്പോൾ എല്ലാ ക്രിക്കറ്റ് ആരാധകരും സച്ചിൻ്റെയോ സെവാഗിൻ്റെയോ ദ്രാവിഡിൻ്റെയോ പേരുകൾ ആയിരിക്കും ഓർക്കുക. എന്നാൽ അവർ ആരും അല്ല എന്നതാണ് രസകരം.
ഹർഭജൻ സിംഗും ആയി സ്പോർട്സ് കീട ലൈവിൽ സംസാരിക്കുമ്പോഴാണ് തന്നെ ഭയപ്പെടുത്തിയ ഇന്ത്യൻ താരത്തിൻ്റെ പേര് അക്തർ തുറന്നുപറഞ്ഞത്.
ഐപിഎല്ലിൽ ഏറ്റവും ആദ്യം ഹാട്രിക് നേടിയ താരം ആരാണെന്നാണ് അക്തർ ഹർഭജനോട് ചോദിച്ചത്. മിശ്ര എന്നായിരുന്നു ഹർഭജൻ്റെ മറുപടി.
എന്നാൽ അത് ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിച്ച ബാലാജി ആയിരുന്നു. ശരി ഉത്തരം അക്ബർ ഹർഭജനോട് പറഞ്ഞ് വ്യക്തമാക്കി. അതിനുശേഷമായിരുന്നു ബാലാജിയാണ് തനിക്ക് ഏറ്റവും പേടിയുള്ള ഇന്ത്യൻ ടീമിലെ എതിരാളി എന്ന് അക്തർ വ്യക്തമാക്കിയത്. സച്ചിനും ബാക്കി ഇന്ത്യൻ ടീമിലെ എല്ലാവർക്കും തൻറെ പന്ത് നേരിടുന്നത് അത്ര എളുപ്പമായിരുന്നില്ല.
എന്നാൽ ബാലാജി വാലറ്റത്ത് ഇറങ്ങി തനിക്കെതിരെ തുടർച്ചയായി സിക്സറുകൾ അടിച്ചു. 2004 ഇന്ത്യ പാകിസ്ഥാൻ പര്യടനത്തിൽ ആയിരുന്നു ബാലാജിയുടെ ഈ വെടിക്കെട്ട് പ്രകടനം. ലാഹോറിൽ നടന്ന മത്സരത്തിൽ അക്തറിൻ്റെ പന്തുകൊണ്ട് ബാലാജിയുടെ ബാറ്റ് പൊട്ടിയിരുന്നു. അതിനുശേഷം പുതിയ ബാറ്റ് എടുത്ത് ബാലാജി അക്തറിനെ സിക്സർ പറത്തി. ഈ ഓർമ്മ കൊണ്ടായിരുന്നു അക്തർ ഹർഭജനോട് ബാലാജിയുടെ പേര് പറഞ്ഞത്.