പരിക്കുമൂലം മാസങ്ങളോളം പുറത്തിരുന്നതിനുശേഷം ഐപിഎല്ലിലൂടെ മത്സരരംഗത്ത് സജീവമാവുകയാണ് ഹർദിക് പാണ്ഡ്യ. ക്യാപ്റ്റനായി താരത്തിൻറെ അരങ്ങേറ്റ സീസൺ കൂടിയാണ് ഇത്. ഗുജറാത്ത് ടൈറ്റൻസ് മത്സരിച്ച ആറു മത്സരങ്ങളിൽ അഞ്ചു മത്സരവും വിജയിച് ടേബിളിൽ ഒന്നാംസ്ഥാനത്താണ്.
പുറംഭാഗത്ത് പറ്റിയ പരിക്കും അതിനു നടത്തിയ ശസ്ത്രക്രിയയും ആണ് താരത്തിൻ്റെ കരിയറിൽ തിരിച്ചടിയായത്. ഇപ്പോഴിതാ പരിക്കേൽക്കുന്നതിനുമുമ്പേ ഹർദിക്കിന് ഇതിനെപ്പറ്റി മുന്നറിയിപ്പ് താൻ നൽകിയിരുന്നതായി വെളിപ്പെടുത്തി പാകിസ്ഥാൻ മുൻ ഫാസ്റ്റ് ബൗളർ ഷോയിബ് അക്തർ.
“ഹർദിക്കിനെ കൂടാതെ ബുംറയോടും ഫിറ്റ്നസിൽ ശ്രദ്ധിക്കണമെന്ന് ഞാൻ ഉപദേശിച്ചിരുന്നു. ഇല്ലെങ്കിൽ പരിക്കു പറ്റും എന്ന് മുന്നറിയിപ്പു നൽകിയിരുന്നു. ദുബായിൽ വെച്ചായിരുന്നു ഞാൻ നേരിൽ കണ്ട് സംസാരിച്ചത്. ഹർദിക്കിനോട് ഫിറ്റ്നസിൽ ശ്രദ്ധിക്കാൻ ഞാൻ പറഞ്ഞിരുന്നു. രണ്ടുപേരും പക്ഷികളെപ്പോലെ മെലിഞ്ഞവരാണ്.
ഇരുവർക്കും പുറംഭാഗത്ത് മസിലുകൾ ഇല്ല. ഇപ്പോൾ പോലും എൻറെ തോളിനു താഴെ പുറംഭാഗത്ത് ശക്തമായ മസിലുകൾ ആണ് ഉള്ളത്. പാണ്ഡ്യയുടെ പുറംഭാഗത്ത് ഞാൻ കൈവച്ചപ്പോൾ അവിടുത്തെ മസിലുകൾ ഉണ്ടെങ്കിലും അത് വളരെ മെലിഞ്ഞതായിരുന്നു. നിങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് അന്ന് ഞാൻ മുന്നറിയിപ്പ് നൽകി. എന്നാൽ താൻ ഒരുപാട് മത്സരങ്ങളിൽ കളിക്കുന്നുണ്ട് എന്നായിരുന്നു അവൻ തന്ന മറുപടി.
അന്നുതന്നെയാണ് ഹർദിക്കിന് പരിക്കേറ്റത്. ഭാവിയിൽ ഇന്ത്യൻ ടീം ഇന്ത്യ ട്വൻറി20 ക്യാപ്റ്റനായി ഹർദ്ദികിനെ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.”-അക്തർ പറഞ്ഞു