ഇതുവരെയും ലോകകപ്പിൽ കാണാത്ത അപ്രതീക്ഷിതമായ മത്സരഫലങ്ങൾ ആയിരുന്നു ഇത്തവണത്തെ ലോകകപ്പിൽ കണ്ടത്. അട്ടിമറികളുടെ ലോകകപ്പ് തന്നെയായിരുന്നു ഇത്. ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും ഭാഗ്യം തുണച്ച ടീം പാക്കിസ്ഥാൻ തന്നെയാണെന്ന് യാതൊരുവിധ സംശയവും ഇല്ലാതെ പറയാം. ആദ്യ രണ്ടു മത്സരങ്ങളും തോറ്റു കൊണ്ട് ലോകകപ്പ് തുടങ്ങിയ പാക്കിസ്ഥാൻ അവസാന ദിവസമാണ് സെമിഫൈനലിൽ പ്രവേശിച്ചത്.
അതും പാകിസ്താന്റെ അപ്രതീക്ഷിതമായ ഒരു എൻട്രി ആയിരുന്നു. നെതർലാൻഡ്സിനെതിരെ ദക്ഷിണാഫ്രിക്ക അവസാന മത്സരം പരാജയപ്പെട്ടതോടെയാണ് പാക്കിസ്ഥാൻ സെമിഫൈനലിലേക്ക് മുന്നേറിയത്. ഒരു ക്രിക്കറ്റ് ആരാധകനും സ്വപ്നത്തിൽ പോലും കരുതാത്ത അട്ടിമറിയായിരുന്നു നെതർലാൻഡ്സ് ദക്ഷിണാഫ്രിക്കെതിരെ കാണിച്ചത്. അതേസമയം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് പാക്കിസ്ഥാൻ മുൻ താരം ഷോയിബ് അക്തറിൻ്റെ മലക്കംമറിച്ചിലാണ്.
കഴിഞ്ഞയാഴ്ച ഇന്ത്യ അത്ര നല്ല ടീം അല്ലെന്നും,സെമിഫൈനൽ ഘട്ടത്തിൽ പുറത്താകും എന്നും പറഞ്ഞ അക്തർ ഇപ്പോഴിതാ ഇന്ത്യ ഫൈനലിൽ കടക്കുമെന്നും പാക്കിസ്ഥാനെതിരെ കളിക്കണമെന്നും പറഞ്ഞിരിക്കുകയാണ്. താരം ഇപ്പോൾ പറഞ്ഞ വാക്കുകൾ വായിക്കാം..”അവര്‍ ഞാന്‍ തെറ്റാണെന്ന് തെളിയിച്ചു. പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായില്ല. നെതര്‍ലന്‍ഡ്‌സിന് നന്ദി. ബാഡി മെഹര്‍ബാനി, ഞങ്ങള്‍ നിങ്ങളോട് നന്ദിയുള്ളവരാണ്. ഫൈനലില്‍ ഞങ്ങള്‍ക്ക് ഇന്ത്യയെ വീണ്ടും കാണണം.
അത് ഇന്ത്യ എങ്ങനെ കളിക്കും എന്നതിനെ ആശ്രയിച്ചിരിക്കും.സെമി ഫൈനലിനു ശേഷം ഒരു വിമാനത്തില്‍ ഇന്ത്യയും മറ്റൊരു വിമാനത്തില്‍ പാകിസ്ഥാനും നാട്ടിലേക്കു തിരികെ വരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫൈനലാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്.
ഇങ്ങനൊരു പോരാട്ടം കാണാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. ഇന്ത്യ-പാക് ഫൈനല്‍ വരികയാണെങ്കില്‍ അതു ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും ഐസിസിക്കും കൂടുതല്‍ സന്തോഷം നൽകും.”- അക്തർ പറഞ്ഞു