ഇംഗ്ലണ്ടിനെതിരെ ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ഇന്ത്യ സ്വയം വിഡ്ഢികളാകും; ആകാശ് ചോപ്ര

Aakash Chopra 2

ഗ്രൂപ്പ് ഘട്ടത്തിൽ 5 മത്സരങ്ങളിൽ നാലും വിജയിച്ച് പോയിൻ്റ് പട്ടികയിൽ ഒന്നാമതായി ആധികാരികമായിട്ടാണ് ഇന്ത്യയുടെ ലോകകപ്പിലെ സെമി പ്രവേശം. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യന്മാരായെങ്കിലും ഇപ്പോഴും ഇന്ത്യക്ക് ശരിയാക്കേണ്ട പല കാര്യങ്ങളും ഉണ്ട്. ഇപ്പോഴിതാ അക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്ത് എത്തിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
ലോകകപ്പിൽ വളരെ മോശം പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ കാഴ്ചവെക്കുന്നത്.

ഇതിനെതിരെയും മുൻ ഇന്ത്യൻ താരം സംസാരിച്ചു. ഇന്ത്യയുടെ സ്പിൻ ബൗളിങ്ങിനെ പറ്റിയും ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യയുടെ തന്ത്രങ്ങളെ പറ്റിയും താരം സംസാരിച്ചു. “ഒരിക്കല്‍ക്കൂടി രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നും റണ്‍സൊന്നും വന്നില്ല. നമ്മള്‍ സ്വയം വിഡ്ഢികളാവരുത്. നമ്മളെല്ലാം ഇന്ത്യന്‍ ഫാന്‍സാണ്. ബാബര്‍ ആസവും ടെംബ ബവുമയുമെല്ലാം റണ്‍സ് നേടാത്തതിനെക്കുറിച്ച് നമ്മള പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ രോഹിത്തും റണ്‍സെടുക്കുന്നില്ലെന്നു നമ്മള്‍ പറയേണ്ടതുണ്ട്.

rohit trolled embed2 1531841498

അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയാണ് രോഹിത് നേടിയിട്ടുള്ളത്. അതും വളരെ നിറംകെട്ട ഫിഫ്റ്റിയായിരുന്നു. അദ്ദേഹത്തിന്റെ ഒരു ക്യാച്ചും ഫിഫ്റ്റിക്കു മുമ്പ് ഡച്ച് ടീം പാഴാക്കിയിരുന്നു. നെതര്‍ലാന്‍ഡ്‌സിനെതിരേയാണ് ഫിഫ്റ്റിയെന്നു മറക്കാന്‍ പാടില്ല. സിംബാബ് വെയ്‌ക്കെതിരേ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിനു ശ്രമിച്ചാണ് രോഹിത്ത് പുറത്തായത്. ഡീപ്പില്‍ ഒരു ഫീല്‍ഡര്‍ തയ്യാറായി നിന്നിരുന്നു, ക്യാച്ചെടുക്കുകയും ചെയ്തു. ഇതൊരു പ്രശ്‌നം തന്നെയാണ്.സിംബാബ്‌വെയ്‌ക്കെതിരേ വളരെ ഇക്കണോമിക്കലായി ബൗള്‍ ചെയ്ത ആര്‍ അശ്വിന്‍ മൂന്നു വിക്കറ്റുകളെടുത്തു.

See also  വിക്കറ്റ് വേട്ടയിൽ ഇനി അശ്വിൻ ഒന്നാമൻ. കുംബ്ലെയെ മറികടന്നു
Untitled design 14 3

ഇതു വളരെ നല്ല കാര്യമാണ്. നാലോവറില്‍ അക്ഷര്‍ പട്ടേൽ 40 റണ്‍സ് വഴങ്ങിയതിനെക്കുറിച്ചാണ് വലിയ ചോദ്യം. കളിയില്‍ അവസാന വിക്കറ്റ് അവൻ നേടിയെങ്കിലും സ്പിന്‍ ബൗളിങാണ് ഇന്ത്യയുടെ വീക്ക്‌നെസ്.ഇന്ത്യയുടെ ഈ വീക്ക്‌നെസ് സെമിയില്‍ ചെറുതായി തുറന്നു കാണിക്കപ്പെട്ടേക്കും. ചഹലിനെ ഇനിയും ടൂര്‍ണമെന്റില്‍ കളിപ്പിച്ചില്ല. ഇംഗ്ലണ്ടിനെതിരേയും ഇറക്കുമോയെന്ന് എനിക്കറിയില്ല. നിങ്ങള്‍ ചഹലിനെ പുറത്തിരുത്തുകയാണെങ്കില്‍ ദൈര്‍ഘ്യം കുറഞ്ഞ ബൗണ്ടറികളുള്ള പിച്ചില്‍ എങ്ങനെയാണ് ഇംഗ്ലണ്ടിനെ പിടിച്ചുനിര്‍ത്താന്‍ പോവുന്നത്

അഡ്‌ലെയ്ഡിൽ പിച്ച് ഇന്ത്യയുടെ സ്വിങ് ബൗളര്‍മാരെ അത്ര നന്നായി തുണയ്ക്കുന്നതാവില്ല. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ ജയിക്കണമെങ്കില്‍ 200 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്കു പിന്തുടര്‍ന്ന് ജയിക്കേണ്ടതായി വന്നേക്കും”- ആകാശ് ചോപ്ര പറഞ്ഞു.

Scroll to Top