നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം ആണ് വിരാട് കോഹ്ലി. കഴിഞ്ഞ കുറച്ചുകാലമായി മോശം ഫോമിൽ ആയിരുന്ന താരം ഇപ്പോൾ തന്റെ പഴയ പ്രതാപകാലത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നിലവിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമാണ് വിരാട് കോഹ്ലി. അതേസമയം വിരാട് മോശം ഫോമിൽ ആയിരുന്നപ്പോൾ തകർത്ത് കളിച്ചുകൊണ്ടിരുന്നിരുന്ന താരമായിരുന്നു പാക്കിസ്ഥാൻ നായകൻ ബാബർ അസം.
ഇപ്പോൾ ഇതാ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് താരം കടന്നുപോകുന്നത്. കോഹ്ലി തൻ്റെ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോകുമ്പോൾ പിന്തുണയുമായി ബാബർ അസം എത്തിയത് വലിയ വാർത്തകൾക്ക് വച്ചിരുന്നു. ഈ സമയവും കടന്നുപോകും എന്നായിരുന്നു കോഹ്ലിയെ പിന്തുണച്ചുകൊണ്ട് പാക്കിസ്ഥാൻ നായകൻ അന്ന് കുറിച്ചത്. നിലവിൽ ലോകകപ്പിൽ നാലു മത്സരങ്ങളിൽ നിന്ന് വെറും 14 റൺസ് മാത്രമാണ് താരം നേടിയിട്ടുള്ളത്.
ഇപ്പോഴിതാ ബാബർ അസം ഫോമിലേക്ക് തിരിച്ചുവരണമെങ്കിൽ വിരാടിന്റെ പിന്തുണക്ക് മാത്രമാണ് അതിന് സാധിക്കുകയുള്ളൂ എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ബാബർ അസമിനെ പിന്തുണച്ച് വിരാട് ട്വീറ്റ് ചെയ്യണമെന്നും ആകാശ ചോപ്ര ആവശ്യപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഇക്കാര്യം ആകാശ് ചോപ്ര സംസാരിച്ചത്.
അതേസമയം ലോകകപ്പിൽ ആദ്യം നിറം മങ്ങിയ നായകന്മാർ എല്ലാവരും ഫോമിലേക്ക് തിരിച്ചെത്തുകയാണ്. ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസൺ അയർലാൻഡിനെതിരെ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. പാക്കിസ്ഥാനെതിരെ സൗത്താഫ്രിക്കൻ നായകൻ ബാവുമ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും മത്സരം പരാജയപ്പെട്ടു. ഇന്ത്യൻ നായകൻ രോഹിത് ശർമ നെതർലാൻഡ്സിനെതിരെ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ബാക്കിയുള്ള കളികളിൽ ഒന്നും മികച്ച പ്രകടനം നടത്തുവാൻ താരത്തിന് സാധിച്ചിട്ടില്ല.