ഫൈനലിൽ ഇന്ത്യ അവരുമായി തോൽക്കും, പ്രവചനവുമായി റിക്കി പോണ്ടിംഗ്.

ponting getty shirt 1632395101149 1667491111285 1667491111285

ഇത്തവണത്തെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട അവസാന മത്സരങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മറ്റ് ലോകകപ്പുകളിൽ നിന്നും ഏറെ വ്യത്യസ്തമായി വാശി നിറഞ്ഞതാണ് ഈ ലോകകപ്പ്. അവസാന റൗണ്ട് മത്സരങ്ങൾ നടക്കുമ്പോഴും രണ്ട് ഗ്രൂപ്പുകളിൽ നിന്നും ഒരു ടീമും ഇതുവരെ സെമിഫൈനൽ ബെർത്ത് ഉറപ്പിച്ചിട്ടില്ല.

ഓസ്ട്രേലിയ,ശ്രീലങ്ക,ഇംഗ്ലണ്ട്, ന്യൂസിലാൻഡ്,എന്നീ ടീമുകൾ ഗ്രൂപ്പ് ഒന്നിൽ നിന്നും,പാകിസ്ഥാൻ,ഇന്ത്യ, ദക്ഷിണാഫ്രിക്ക,ബംഗ്ലാദേശ് എന്നീ ഗ്രൂപ്പ് രണ്ടിലെ ടീമുകൾക്കും ആണ് സെമിഫൈനൽ സാധ്യതകൾ ഉള്ളത്. ഇപ്പോഴിതാ ലോകകപ്പിലെ നിർണായ ഘട്ടത്തിൽ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഇന്ത്യക്ക് അനുകൂലമായ കാര്യമല്ല മുൻ ഓസ്ട്രേലിയൻ താരം പ്രവചിച്ചിരിക്കുന്നത്.

e0srp5n rohit sharma aaron finch

ഇന്ത്യ ഫൈനൽ പ്രവേശനം നേടുമെങ്കിലും അവസാന മത്സരത്തിൽ ഇന്ത്യ പരാജയപ്പെടും എന്നാണ് മുൻ ഓസ്ട്രേലിയൻ നായകൻ പറഞ്ഞത്. തന്റെ രാജ്യമായ ഓസ്ട്രേലിയ ആയിരിക്കും ഇന്ത്യയെ പരാജയപ്പെടുത്തുക എന്നും താരം പറഞ്ഞു. അതേസമയം ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിലെ അപരാജിത കുതിപ്പ് അപകടകരമാണെന്നും മുൻ ഓസ്ട്രേലിയൻ നായകൻ അഭിപ്രായപ്പെട്ടു.

t20 world cup 2022 india vs australia warm up match live updates

“സത്യസന്ധമായി പറഞ്ഞാൽ മെൽബണിൽ ആര് ഫൈനല്‍ കളിക്കുമെന്ന് ആർക്കറിയാം. ഓസ്ട്രേലിയ മുന്നേറുമെന്ന് എനിക്ക് ഉറപ്പുണ്ട് . സൗത്ത് ആഫ്രിക്കയെ മാത്രമാണ് അപകടകാരിയായി ഞാൻ കാണുന്നത്.അതല്ലാതെ തുടക്കത്തിൽ പറഞ്ഞത് തന്നെയാണ് എനിക്കിപ്പോഴും പറയാനുള്ളത്. ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടി ഓസീസ് തന്നെ ജയിക്കും.ഇത്തവണ ഓസ്ട്രേലിയ അല്പം പുറകോട്ട് പോയിട്ടുണ്ട്. അതുപോലെ ടീം ഇന്ത്യയിൽ ജീസ്പ്രീത് ബുംറയുടെ അഭാവം പ്രകടമാണ്.”- റികി പോണ്ടിംഗ് പറഞ്ഞു.

See also  അവന്‍ എവിട ? അവന്‍റെ കരിയര്‍ അവസാനിച്ചോ ? ചോദ്യവുമായി സ്റ്റുവര്‍ട്ട് ബ്രോഡ്.
Scroll to Top