ഇത്തവണത്തെ ഐപിഎല്ലിലെ പുതുമുഖ ടീമായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. ആദ്യ സീസണിൽ തന്നെ ഐപിഎൽ കിരീടം ഉയർത്തി ഹർദിക്ക് പാണ്ഡ്യ നയിച്ച ഗുജറാത്ത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഫൈനലിൽ മലയാളി താരം സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിനെയാണ് ഗുജറാത്ത് തകർത്തത്.
ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി കളത്തിലിറങ്ങിയ താരമായിരുന്നു ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ മാത്യു വെയ്ഡ്. ഇപ്പോഴിതാ താരത്തിനേ അടുത്ത സീസണിൽ നിന്നും പുറത്താക്കണമെന്ന് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടീമിനു വേണ്ടി മാത്യു വെയ്ഡ് ഒന്നും ചെയ്തിട്ടില്ലെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
“മാത്യു വെയ്ഡിനെ എന്തായാലും ഗുജറാത്ത് പുറത്താക്കണം. അദ്ദേഹം ഓസ്ട്രേലിയൻ ട്വൻറി20 വേൾഡ് കപ്പ് ടീമിലെ മെമ്പറാണ്. ഐപിഎൽ കിരീടം നേടിയ ഗുജറാത്തിൻ്റെ താരവുമാണ്. ഒരുപാട് നല്ല അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. എന്നാൽ അദ്ദേഹം ഒന്നും ചെയ്തില്ല. ഒന്നും ചെയ്യാത്ത അവനെ ഗുജറാത്ത് എന്തായാലും പുറത്താക്കണം.”-ആകാശ് ചോപ്ര പറഞ്ഞു.
ഐ പി എല്ലിൽ ഇത്തവണ 10 മത്സരങ്ങളാണ് മാത്യു വെയ്ഡ് കളിച്ചത്. പത്തു മത്സരങ്ങളിൽ നിന്നും 157 റൺസ് മാത്രമാണ് താരത്തിൻ്റെ സമ്പാദ്യം. 15.70 മാത്രം ശരാശരി ഉള്ള താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ് 115 ലും കുറവാണ്.