എന്തുകൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ ലിസ്റ്റിൽ രവീന്ദ്ര ജഡേജ ഇല്ലാത്തത് എന്ന് ചോദ്യം ചെയ്ത് മുൻ താരം ആകാശ ചോപ്ര. രവീന്ദ്ര ജഡേജകൊപ്പം കെ.എൽ രാഹുലിനെയും ഉൾപ്പെടുത്തണം എന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഇരുവരും എ പ്ലസ് കാറ്റഗറിയിലേക്ക് ചേർക്കാൻ അർഹതപ്പെട്ടവരാണ് എന്നാണ് മുന്‍ താരത്തിന്‍റെ അഭിപ്രായം
രോഹിത് കോഹ്ലി ബുംറ എന്നിവർക്ക് 7 കോടി ലഭിക്കുമ്പോൾ അത് എന്തുകൊണ്ട് ജഡേജയ്ക്ക് ലഭിക്കുന്നില്ല. എന്തുകൊണ്ടാണ് ആ കാറ്റഗറിയിൽ മാറ്റം വരുത്താത്തത്. ജഡേജയുടെ പ്രകടനം അത്ര മികച്ചത് ആയിരുന്നിട്ടും എന്തുകൊണ്ടാണ് ആ കാറ്റഗറിയിൽ പേരില്ലാത്തത്. അടുത്ത തവണ കരാർ പുതുക്കുമ്പോൾ ജഡേജയുടെ പേര് ലിസ്റ്റിൽ ഉണ്ടാകുമെന്നാണ് തന്‍റെ വിശ്വാസം എന്നും താരം പറയുന്നു.
ജഡേജയുടെയും രാഹുലിൻ്റെയും പേര് ഇപ്പൊൾ ഗ്രേഡ് ഏ വിഭാഗത്തിലാണ്. ഇവർക്കൊപ്പം റിക്ഷബ് പന്തിനേയും എപ്ലസ് കാറ്റഗറിയിലേക്ക് പരിഗണിക്കണം.
ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിലൂടെ ആണ് താരം തൻറെ ആവശ്യങ്ങൾ ഉന്നയിച്ചത്.
പൂജാര,രഹാനെ,ശിഖർ ധവാൻ, ഹർദിക് പാണ്ഡ്യ, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ,സാഹ,അഗർവാൾ,ഉമേഷ് യാദവ് എന്നിവരെയാണ് വാർഷിക കരാറിൽ നിന്നും ബിസിസിഐ തരം താഴ്ത്തിയത്. കുൽദീപ് യാദവ്, നവദീപ് സൈയ്നി എന്നിവരെ കരാറിൽ നിന്ന് തന്നെ ഒഴിവാക്കി.