ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ താരം അജിത് അഗാര്‍ക്കറിനെ തിരഞ്ഞെടുത്തു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷന്‍ ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറിനെ തിരഞ്ഞെടുത്തു. സുലക്ഷണ നായിക്, അശോക് മൽഹോത്ര, ജതിൻ പരഞ്ജപെ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് അഗാര്‍ക്കറെ ഏകകണ്ഠമായി ശുപാർശ ചെയ്തത്. ശിവസുന്ദർ ദാസ്, സുബ്രതോ ബാനർജി, സലിൽ അങ്കോള, ശ്രീധരൻ ശരത് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

26 ടെസ്റ്റുകളിലും 191 ഏകദിനങ്ങളിലും നാല് ടി 20കളിലും ഇന്ത്യക്കായി അഗാര്‍ക്കര്‍ കളിച്ചു. 2007 ലെ ലോകകപ്പ് വിജയി കൂടിയാണ് അഗാര്‍ക്കര്‍. കൂടാതെ ഏകദിനത്തിൽ 21 പന്തിൽ നേടിയ ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ അർദ്ധ സെഞ്ച്വറി എന്ന റെക്കോർഡ് താരത്തിന്‍റെ പേരിലാണ്. ഏറ്റവും വേഗത്തിൽ 50 ഏകദിന വിക്കറ്റുകൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡും അഗാര്‍ക്കറുടെ പേരിലാണ്. 23 മത്സരങ്ങളിൽ നിന്നാണ് അഗാര്‍ക്കറുടെ ഈ 50 വിക്കറ്റ് നേട്ടം.

ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനു ശേഷം, സീനിയർ മുംബൈ ടീമിന്റെ ചീഫ് സെലക്ടറായി നിയമിതനായിരുന്നു. അതിനു ശേഷം ഡൽഹി ക്യാപിറ്റൽസിന്‍റെ പരിശീലക ടീമില്‍ എത്തിയിരുന്നു.

Previous articleസിംബാബ്വെ 2023 ലോകകപ്പിൽ നിന്ന് പുറത്ത്. സ്കോട്ട്ലൻഡ് അട്ടിമറിച്ചത് 31 റൺസിന്.
Next articleപെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിരീടം ഉയര്‍ത്തി ഇന്ത്യന്‍ ടീം. സ്വന്തമാക്കുന്നത് 9ാം സാഫ് നേട്ടം