മുംബൈയുടെ ആസാമിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടയിൽ നാടകീയ രംഗങ്ങൾ. മത്സരത്തിൽ മുംബൈ നായകൻ രഹാനെയെ ഫീൽഡിംഗ് തടസ്സപ്പെടുത്തിയതിന്റെ പേരിൽ പുറത്താക്കുകയും, പിന്നീട് ആസാം ടീം തങ്ങളുടെ അപ്പീൽ പിൻവലിച്ച് മൈതാനത്തേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു.
രഞ്ജി ട്രോഫിയിലെ അവസാന ലീഗ് മത്സരത്തിലാണ് ഇത്തരം നാടകീയമായി രംഗങ്ങൾ അണിനിരന്നത്. രഹാനയുടെ 16 വർഷത്തെ പ്രൊഫഷണൽ കരിയർ ഇത് ആദ്യമായാണ് ഫീൽഡിങ് തടസ്സപ്പെടുത്തിയതിന്റെ പേരിൽ ഔട്ട് വിധിക്കുന്നത്. എന്നാൽ ആസാം താരങ്ങളുടെ യുക്തിപരമായ തീരുമാനത്തിന്റെ പേരിൽ ഈ പുറത്താകൽ പിൻവലിക്കുകയായിരുന്നു.
മത്സരത്തിൽ മുംബൈ 4 വിക്കറ്റിന് 102 എന്ന നിലയിൽ നിൽക്കുമ്പോഴാണ് സംഭവം നടന്നത്. ആ സമയത്ത് രഹാനെ 18 റൺസുമായി ക്രീസിൽ തുടരുകയായിരുന്നു. ചായ സമയത്തിന് മുൻപുള്ള അവസാന ഓവറിലാണ് രഹാനെ ഒരു ഡ്രൈവ് ഷോട്ട് കളിച്ചത്. മിഡോണിൽ നിന്ന ഫീൽഡറുടെ കൈകളിലേക്കാണ് പന്ത് എത്തിയത്.
ഈ സമയത്ത് സിംഗിൾ സ്വന്തമാക്കാൻ രഹാനെ ശ്രമിച്ചു. എന്നാൽ രഹാനയുടെ ബാറ്റിംഗ് പങ്കാളിയായ ശിവം ദുബെ സിംഗിൾ നിരസിക്കുകയാണ് ചെയ്തത്. ശേഷം രഹാനെ തിരികെ ക്രീസിലേക്ക് കയറാൻ ശ്രമിച്ചു. ഈ സമയത്ത് ആസാം നായകൻ ഡെനീഷ് ദാസ് കീപ്പറുടെ അടുത്തേക്ക് ത്രോ എറിയുകയായിരുന്നു. ക്രീസിലേക്ക് തിരികെ കയറാൻ ശ്രമിച്ച രഹാനയുടെ ശരീരത്തിൽ പന്ത് കൊള്ളുകയുണ്ടായി.
ശേഷമാണ് ആസാം താരങ്ങൾ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന്റെ പേരിൽ അപ്പീൽ ചെയ്യുകയുണ്ടായത്. ശേഷം മൈതാനത്ത് ഉണ്ടായിരുന്ന അമ്പയർ ഇതിന്റെ പേരിൽ ഔട്ട് വിധിക്കുകയായിരുന്നു. ഇതോടുകൂടി മത്സരം ഉച്ചഭക്ഷണത്തിന് പിരിയുകയും ചെയ്തു. എന്നാൽ പിന്നീട് ഉച്ചഭക്ഷണ സമയത്ത് ആസാം താരങ്ങൾ തമ്മിൽ ചർച്ചകൾ നടത്തുകയും, അപ്പീൽ പിൻവലിക്കുകയുമാണ് ഉണ്ടായത്.
ഇത് കൃത്യമായി അമ്പയറെ അറിയിക്കാനും ആസാം ശ്രമിച്ചു. നിയമപ്രകാരം എതിർ ടീം അടുത്ത പന്ത് എറിയുന്നതിന് മുൻപായി അപ്പീൽ പിൻവലിക്കുകയാണെങ്കിൽ ബാറ്റർക്ക് തിരികെ ക്രീസിലെത്തുകയും ബാറ്റ് ചെയ്യുകയും ചെയ്യാം. ആസാം അപ്പീൽ പിൻവലിച്ചതോടെ അമ്പയർ രഹാനെയെ ബാറ്റ് ചെയ്യാൻ അനുവദിക്കുകയായിരുന്നു.
ഇങ്ങനെ ചായയുടെ 20 മിനിറ്റ് ഇടവേളയ്ക്കുശേഷം രഹാനെ ക്രീസിൽ എത്തുകയും ബാറ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവം ക്രിക്കറ്റ് ലോകത്ത് ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്. ഡ്രസിങ് റൂമിൽ ഈ സംഭവത്തിന്റെ വീഡിയോ താങ്കൾ കാണുകയും, രഹാനയുടെ ഭാഗത്ത് തെറ്റില്ല എന്ന് തങ്ങൾക്ക് മനസ്സിലാവുകയും ചെയ്തു എന്നാണ് ശേഷം ശർദൂൽ താക്കൂർ പറഞ്ഞത്. ആദ്യം രഹാനെ പിന്നീട് ബാറ്റ് ചെയ്യാന്‍ തയ്യാറായില്ലാ എന്നും താക്കൂര്‍ വെളിപ്പെടുത്തി.
അതിനാൽ തന്നെ രഹാനെയെ തങ്ങൾ ബാറ്റ് ചെയ്യാൻ അനുവദിക്കുകയായിരുന്നു എന്നും താക്കൂർ പറഞ്ഞു. ആസാം താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായ ഈ നിലപാട് ഇതിനോടകം തന്നെ വളരെയേറെ പ്രശംസകൾ ഏറ്റുവാങ്ങി കഴിഞ്ഞു.