ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 7 റണ്‍സിന്‍റെ വിജയമാണ് ബാംഗ്ലൂര്‍ നേടിയത്. അവസാന നിമിഷങ്ങള്‍ ദ്രുവ് ജൂരലും അശ്വിനും ചേര്‍ന്ന് പൊരുതിയെങ്കിലും വിജയം അകന്നു നിന്നു. ഒരു ഷോട്ട് അവിടെയും ഇവിടെയും കളിച്ചിരുന്നെങ്കില്‍ ജയിക്കാമായിരുന്നു എനാണ് സഞ്ചു സാംസണ്‍ പറഞ്ഞത്.
മത്സരത്തില്‍ ഫിനിഷറായി ഇറങ്ങിയ ഹെറ്റ്മയര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. 9 പന്തുകളില്‍ 3 റണ്‍ നേടിയ ഹെറ്റ്മയര്‍ റണ്ണൗട്ടായി.
” ഈ ഗ്രൗണ്ടിൽ കളിക്കുമ്പോൾ അവസാന ഓവറിൽ 12-13 റൺസ് നേടാനാകും സാധാരണയായി, ഹെറ്റിയാണ് ഞങ്ങൾക്കായി അത് (ഫിനിഷിങ്ങ്) ചെയ്യുന്നത്. ഇന്ന്, ജൂറൽ നന്നായി കളിച്ചു. മികച്ച സ്കോർ നേടി,” സഞ്ചു സാംസൺ മത്സര ശേഷം പറഞ്ഞു.
“എന്നാൽ ഇത് അവിടെയും ഇവിടെയും ഒരു ഷോട്ടിന്റെ കാര്യമായിരുന്നു. ഞങ്ങൾ ഏത് ടീമിനെതിരെയാണ് കളിക്കുന്നത്, ആരാണ് ബൗൾ ചെയ്യുന്നുത്, സാഹചര്യം എന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും മൂന്നാം നമ്പർ ബാറ്ററെ തിരഞ്ഞെടുക്കുന്നത്,” സാംസൺ പറഞ്ഞു. കൂട്ടിച്ചേർത്തു.
ജേസൺ ഹോൾഡറെ പിന്തള്ളി രവി അശ്വിന്റെ സ്ഥാനക്കയറ്റത്തേയും രാജസ്ഥാന്‍ ക്യാപ്റ്റന്‍ ന്യായീകരിച്ചു. .
“അതെ, അദ്ദേഹത്തിന്‍റെ അനുഭവം വെച്ച് അശ്വിൻ തീർച്ചയായും ഒരു സമ്മർദാവസ്ഥയിൽ വരാനുള്ള ബാറ്ററാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം അത് മുമ്പ് ചെയ്തിട്ടുണ്ട്. രണ്ട് മത്സരങ്ങളിൽ ചില ബൗണ്ടറികൾ നേടുകയും ചെയ്തിരുന്നു. അശ്വിനാണ് ഇപ്പോഴത്തെ താരം. വിജയവും തോൽവിയും കളിയുടെ ഭാഗങ്ങളാണ്,” സഞ്ചു സാംസൺ പറഞ്ഞു നിര്‍ത്തി.