കിംഗ് കോഹ്ലിക്ക് വീണ്ടും സെഞ്ചുറി. ഇത്തവണ ബാറ്റിംഗില്‍ അല്ലാ. മുന്‍പില്‍ രണ്ട് താരങ്ങള്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ക്യാച്ചില്‍ സെഞ്ചുറിയടിച്ച് വിരാട് കോഹ്ലി. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള പോരാട്ടത്തിലാണ് വിരാട് കോഹ്ലി, ഈ നാഴികകല്ല് പിന്നിട്ടത്. 12ാം ഓവറില്‍ ഡേവിഡ് വില്ലിയുടെ പന്തില്‍ ദേവ്ദത്ത് പഠിക്കലിനെ പിടികൂടിയാണ് വിരാട് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയത്.

rcb vs rr ipl 2023

ഐപിഎല്ലില്‍ 100 ക്യാച്ച് നേടുന്ന മൂന്നാമത്തെ താരമാണ് വിരാട് കോഹ്ലി. 109 ക്യാച്ചുള്ള റെയ്നയും 103 ക്യാച്ചുള്ള പൊള്ളാര്‍ഡുമാണ് കോഹ്ലിയുടെ മുന്‍പില്‍ ഉള്ളത്. വിരാട് കോഹ്ലിയുടെ പുറകില്‍ 98 ക്യാച്ചുമായി രോഹിത് ശര്‍മ്മയും ഉണ്ട്.

മത്സരത്തില്‍ 7 റണ്‍സിന്‍റെ വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 190 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു നിശ്ചിത 20 ഓവറില്‍ 182 റണ്‍സില്‍ എത്താനാണ് സാധിച്ചത്. മത്സരം നയിച്ച വിരാട് കോഹ്ലി, ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.