യുവിക്ക് ശേഷം മറ്റാരും…ഇന്ത്യന്‍ ടീമിലെ പ്രശ്നം ചൂണ്ടികാട്ടി രോഹിത് ശര്‍മ്മ.

2023 ലോകകപ്പ് തുടങ്ങാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കി. 2019 ലെ ലോകകപ്പിലേപ്പോലെ ഇന്ത്യന്‍ ടീമില്‍ ഒരു നാലാം നമ്പര്‍ ബാറ്ററുടെ ഒഴിവ് വന്നിരിക്കുകയാണ്. യുവരാജ് സിങ്ങിനു ശേഷം നാലാം നമ്പറില്‍ സ്ഥിരമായി ഒരു താരത്തിനു ശോഭിക്കാന്‍ ഇതു വരെ കഴിഞ്ഞട്ടില്ലാ. ഇതിനെ പറ്റി പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.

” കഴിഞ്ഞ കുറേ കാലങ്ങളായി നാലാം നമ്പര്‍ ഇന്ത്യക്ക് ഒരു പ്രധാന പ്രശ്നമായി നില്‍ക്കുകയാണ്. യുവരാജിനു ശേഷം മറ്റൊരു താരം ഏറെ കാലം ആ സ്ഥാനത്ത് കളിച്ചട്ടില്ലാ. ശ്രേയസ്സ് അയ്യര്‍ നാലം നമ്പറില്‍ നന്നായി കളിച്ചെങ്കിലും പരിക്കുകള്‍ അകറ്റി നിര്‍ത്തി. ”

കഴിഞ്ഞ കുറെ കാലങ്ങളായി പരിക്കുകള്‍ ഇന്ത്യയെ വേട്ടയാടുന്നുണ്ടെന്നും സമീപ വര്‍ഷങ്ങളില്‍ പല താരങ്ങള്‍ ഈ പൊസിഷനില്‍ ബാറ്റ് ചെയ്തത് രോഹിത് ശര്‍മ്മ ചൂണ്ടികാട്ടി.

നാലാം നമ്പറില്‍ ആര് ?

നാലാം നമ്പറില്‍ ആര് എന്ന ചോദ്യം നിലനില്‍ക്കുകയാണ്. ടി20 യിലെ ഫോം സൂര്യകുമാര്‍ യാദവിന് ഏകദിനത്തില്‍ എത്തിക്കാന്‍ കഴിയുന്നില്ലാ. പരിക്കേറ്റ ശ്രേയസ്സ് അയ്യറാവട്ടെ ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ്. സഞ്ചു സാംസണിന്‍റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും സ്ഥിരതയിലായ്മ ഒരു പ്രശ്നമായിരിക്കുകയാണ്.

Previous articleഇന്ത്യയല്ല, ഇത്തവണ ലോകകപ്പ് നേടുന്നത് ആ ടീമായിരിക്കും. രവിചന്ദ്രൻ അശ്വിന്റെ ഞെട്ടിപ്പിക്കുന്ന പ്രവചനം.
Next articleഎന്നെ ടീമില്‍ ഉള്‍പ്പെടുത്താനത് എന്നെ ഞെട്ടിച്ചു. വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം.