ഷമി ഇത് ശരിയല്ല, ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുത്; ഷമിക്കെതിരെ ആഞ്ഞടിച്ച് അഫ്രീദി

ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ പാക്കിസ്ഥാന്റെ പരാജയത്തിനു ശേഷം പാക്കിസ്ഥാൻ ഇതിഹാസ താരം ഷോയിബ് അക്തറിനെ കളിയാക്കിക്കൊണ്ട് മുഹമ്മദ് ഷമി ട്വീറ്റ് ചെയ്തിരുന്നു. പാക്കിസ്ഥാന്റെ പരാജയത്തിനു ശേഷം ഹൃദയം പൊട്ടുന്ന ഇമോജി പങ്കുവെച്ചു കൊണ്ട് അക്തർ തൻ്റെ സങ്കടം ആരാധകർക്ക് മുമ്പിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് താഴെയാണ് “ക്ഷമിക്കണം സഹോദരാ, ഇതിനെയാണ് കർമ്മ എന്ന് വിളിക്കുന്നത്” ഷമി ഇത്തരത്തിൽ ട്വീറ്റ് ചെയ്തത്.


ഇന്ത്യൻ താരത്തിന്റെ ട്വീറ്റിനെ ഒരുപാട് ഇന്ത്യൻ ആരാധകർ പിന്തുണച്ചപ്പോൾ വലിയ വിമർശനങ്ങളുമായി പാക് ആരാധകർ എത്തിയിരുന്നു. ഇപ്പോഴിതാ താരത്തെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇതിഹാസ പാക്കിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി. ഒരു പാക് ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ സംസാരിക്കുമ്പോൾ ആയിരുന്നു ഷമിക്കെതിരെ അഫ്രീദി ആഞടിച്ചത്. താരത്തിന്റെ വാക്കുകൾ വായിക്കാം..”ഇപ്പോഴും രാജ്യത്തിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ഒരു താരത്തിന്റെ ഭാഗത്തു നിന്നും ഇത്തരം പെരുമാറ്റം ഉണ്ടാകാൻ പാടില്ലായിരുന്നു.

1666070682 1 aaaaaaaaaaaaaaaaaa


ഇതെല്ലാം വെറുപ്പ് വളർത്തുവാൻ വേണ്ടി മാത്രമാണ് ഉപകരിക്കുക. നമ്മളെല്ലാവരും ക്രിക്കറ്റർമാരാണ്. നമ്മൾ റോൾ മോഡലുകളും അംബാസഡർമാരും ആണ്. ഒരിക്കലും വെറുപ്പ് വളർത്തുന്ന ഒന്നും നമ്മൾ ചെയ്യാൻ പാടില്ല. നമ്മളിൽ നിന്നും തന്നെ ഇത്തരം പെരുമാറ്റം വന്നാൽ സാധാരണക്കാരായ ആളുകൾ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്. ഇന്ത്യയും പാക്കിസ്ഥാനും ആയുള്ള ബന്ധം സ്പോർട്സിലൂടെ മെച്ചപ്പെടും. ഞങ്ങൾ ഇന്ത്യയുമായി കളിക്കുവാൻ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ കളിക്കണമെന്നും ഞങ്ങൾക്ക് ആഗ്രഹമുണ്ട്.

ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ പോലും ഇത്തരത്തിലുള്ള കാര്യങ്ങൾ ഒരു കളിക്കാരന്റെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ല. ഷമി ഇപ്പോൾ ഇന്ത്യക്കുവേണ്ടി മികച്ച രീതിയിൽ കളിക്കുന്നത് താരമാണ്. അതുകൊണ്ടുതന്നെ ഇത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.”- അഫ്രീദി പറഞ്ഞു. ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടപ്പോൾ ഇന്ത്യയെ ഏറ്റവും കൂടുതൽ വിമർശിച്ചത് ഷോയിബ് അക്തർ ആയിരുന്നു. ഇന്ത്യയെ ഈ തോൽവി കാലാകാലങ്ങളോളം വേട്ടയാടുമെന്നും ഇന്ത്യ ഫൈനൽ കളിക്കാൻ യോഗ്യരല്ലെന്നുമാണ് അന്ന് അക്തർ പറഞ്ഞത്.

Previous articleയുണൈറ്റഡ് എന്നെ ചതിച്ചു; ക്രിസ്റ്റ്യാനോ റൊണാൾഡോ
Next articleലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി; ടീമിൽ ഇടം നേടി രണ്ട് ഇന്ത്യൻ താരങ്ങൾ