IPL 2024 : രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പിന്‍മാറി ഓസ്ട്രേലിയന്‍ താരം. പകരക്കാരനെ പ്രഖ്യാപിച്ചില്ലാ

2024 ഐപിഎല്ലില്‍ നിന്നും പിന്‍മാറി രാജസ്ഥാന്‍ റോയല്‍സിന്‍റെ ഓസ്ട്രേലിയന്‍ താരം ആദം സാംപ. ടൂര്‍ണമെന്‍റ് ആരംഭിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേയാണ് താരം ടൂര്‍ണമെന്‍റില്‍ നിന്നും പിന്‍മാറിയത്. മിനി ലേലത്തിനു മുന്നോടിയായി താരത്തെ രാജസ്ഥാന്‍ റോയല്‍സ് 1.50 കോടി രൂപക്ക് നിലനിര്‍ത്തിയിരുന്നു.

വ്യക്തിഗത കാരണങ്ങളാലാണ് ആദം സാംപ ഐപിഎല്‍ ഉപേക്ഷിച്ചത്. വരാനിരിക്കുന്ന ടി20 ലോകകപ്പിനു മുന്നോടിയായി ജോലി ഭാരം കുറക്കുന്നതിനായാണ് സാംപ ഐപിഎല്‍ ഉപേക്ഷിച്ചത്. നേരത്തെ ഈ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ബിബിഎല്ലില്‍ കളിച്ചിരുന്നു.

a7bd8bc4 16e6 4bef 8282 51be0c91cb48

കഴിഞ്ഞ സീസണില്‍ 6 മത്സരങ്ങള്‍ കളിച്ച താരം 8 വിക്കറ്റ് വീഴ്ത്തിയിരുന്നു. 8.54 എക്കോണമിയിലാണ് താരം ബൗള്‍ ചെയ്തത്. ചഹലും അശ്വിനുമാണ് ടീമിലെ മറ്റ് സ്പിന്നര്‍മാര്‍. അതേ സമയം പേസ് ബൗളര്‍ പ്രസീദ്ദ് കൃഷ്ണ പരിക്ക് കാരണം ഈ സീസണ്‍ കളിക്കില്ലാ.

സാംപക്കും പ്രസീദ്ദിനും പകരക്കാരെ രാജസ്ഥാന്‍ റോയല്‍സ് പ്രഖ്യാപിച്ചട്ടില്ലാ. മാര്‍ച്ച് 24 ന് ലക്നൗനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ പോരാട്ടം.