ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിഷമഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഐസിസി ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ പാക് ടീമിനോട് തോറ്റിട്ടില്ല എന്നുള്ള നേട്ടം നഷ്ടമായ ഇന്ത്യൻ ടീമിനെ പൂർണ്ണമായി തളർത്തുന്നതാണ് പാകിസ്ഥാൻ ടീമിനോട് വഴങ്ങിയ 10 വിക്കറ്റ് തോൽവി. എല്ലാ പ്രവചനങ്ങളെയും മറികടന്നാണ് പാക് ടീം ഇന്ത്യയെ ടി :20 ലോകകപ്പിലെ ആദ്യത്തെ കളിയിൽ വീഴ്ത്തിയത്. എന്നാൽ കിവീസിനു എതിരായ വരുന്ന മത്സരത്തിൽ ജയം മാത്രം ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിന് പക്ഷേ അനുകൂലമല്ല റെക്കോർഡുകൾ. ടി :20 ലോകകപ്പിൽ അടക്കം ഇന്ത്യക്ക് എതിരെ മികച്ച റെക്കോർഡ് കിവീസ് ടീമിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ 2019ലെ ഏകദിന ലോകകപ്പ് സെമിയിൽ കിവീസ് ടീം വിരാട് കോഹ്ലിയെയും സംഘത്തെയും തോൽപ്പിച്ചിരുന്നു.കിവീസിനെതിരായ മത്സരത്തിന് മുൻപായി ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകുകയാണിപ്പോൾ മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹാഡിൻ
“പാകിസ്ഥാൻ ടീമിനോട് തോൽവി നേരിട്ട ഇന്ത്യൻ ടീം വരുന്ന മത്സരങ്ങളിൽ ഏറെ ആശങ്കകൾ ഇല്ലാതെ കളിക്കും എന്നാണ് പ്രതീക്ഷ.പാകിസ്ഥാൻ ടീമിനോടെറ്റ തോൽവി വിരാട് കോഹ്ലിക്കും ടീമിനും പ്രധാന പ്രശ്നമായി മാറുമെന്ന് ഞാൻ കരുതുന്നില്ല. മത്സരത്തിന് ശേഷമുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വാക്കുകൾ അത് വ്യക്തമാക്കുന്നുണ്ട്. മറ്റുള്ള ഏത് ടീമിനെക്കാളും ഏറെ മികച്ച റെക്കോർഡുള്ള ടീമാണ് ഇന്ത്യൻ ടീം. വിരാട് കോഹ്ലിക്കും ടീമിനും കിവീസിനെ തോൽപ്പിക്കാനുള്ള എല്ലാ മികവുമുണ്ട്.” മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അഭിപ്രായം വിശദമാക്കി
“എന്നാൽ ആറാം ബൗളർ അഭാവം ടീം ഇന്ത്യക്ക് ഇനിയും ഈ ലോകകപ്പിൽ വളരെ അധികം പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാണ് എന്റെ അഭിപ്രായം.ഹാർദിക് പാണ്ട്യ ഒരു ഓവർ പോലും നിലവിൽ എറിയുന്നില്ല.അതിനാൽ തന്നെ ബൗൾ ചെയ്യുന്ന ആൾറൗണ്ടറെ ഇന്ത്യൻ ടീം ആഗ്രഹിക്കുന്നുണ്ട്. അവർക്ക് വരുന്ന മത്സരങ്ങൾക്ക് മുൻപായി സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടതായി വരുന്നുണ്ട് “ബ്രാഡ് ഹാഡിൻ തുറന്ന് പറഞ്ഞു